Migraine: മൈഗ്രേയ്ൻ നിങ്ങളെ അലട്ടുന്നുണ്ടോ? ഡയറ്റിൽ നിന്ന് ഇവ ഒഴിവാക്കാം
മൈഗ്രേയ്ൻ പ്രശ്നമുള്ളവർ എരിവുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. ചുവന്ന മുളക്, മസാലകൾ എന്നിവ സ്വാദിഷ്ടമായ വിഭവങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുമെങ്കിലും അവ തലവേദനയ്ക്ക് കാരണമാകും.
ചായ, കാപ്പി തുടങ്ങിയ പാനീയങ്ങളിൽ കഫീൻ അടങ്ങിയിട്ടുണ്ട്. അമിതമായ കഫീൻ തലവേദനയിലേക്ക് നയിച്ചേക്കാം.
അച്ചാറുകളിൽ ടൈറാമിൻ, ഉപ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലവേദനയ്ക്ക് കാരണമാകും. അതിനാൽ മൈഗ്രേയ്ൻ ഉള്ളവർ അച്ചാറുകൾ ഒഴിവാക്കേണ്ടതാണ്.
ചോക്ലേറ്റിൽ കഫീൻ, ബീറ്റാ-ഫെനൈലെതൈലാമൈൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതും തലവേദന കൂടാൻ കാരണമാകും.
തലവേദന വർദ്ധിപ്പിക്കുന്ന മറ്റൊരു ഭക്ഷണപദാർത്ഥമാണ് ചീസ്. അതുകൊണ്ട് തന്നെ ചീസിന്റെ അമിതോപയോഗം ഒഴിവാക്കേണ്ടതാണ്.
ഹോട്ട് ഡോഗ്, സോസേജുകൾ എന്നിവയിൽ സോഡിയം നൈട്രേറ്റ് അടങ്ങിയിരിക്കുന്നു. ഇത് മൈഗ്രേയ്ൻ പ്രശ്നം കൂട്ടാൻ കാരണമാകുന്നു.
അസ്പാർട്ടേം ഒരു കൃത്രിമ മധുരപലഹാരമാണ്. ഇത്തരത്തിലുള്ള കൃത്രിമ മധുരങ്ങൾ മൈഗ്രേയ്ൻ വർദ്ധിപ്പിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)