Heart Disease: ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ!
മഷ്റൂം - മഷ്റൂമിൽ ധാരാളമടങ്ങിയിരിക്കുന്ന സെലീനിയം എല്ലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. 100 ഗ്രാം മഷ്റൂമിൽ 12 മൈക്രോഗ്രാം സെലീനിയം അടങ്ങിയിരിക്കുന്നു.
ചീര - ഒരു കപ്പ് ചീരയിൽ 11 മൈക്രോഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. അതോടൊപ്പം ചീരയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും ഫോളിക്ക് ആസിഡും ശരീരത്തിന് ഏറ്റവും ആവശ്യമുള്ളവയാണ്.
മത്തി - മത്തിയിൽ 40 മുതൽ 65 മൈക്രോഗ്രാം വരെ സെലീനിയം അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് മത്തി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇതിന് പുറമേ മത്തിയിൽ ഒമേഗ ഫാറ്റ്, വിറ്റാമിൻ ബി-12, കാൽസ്യം എന്നിവയും ധാരാളമടങ്ങിയിട്ടുണ്ട്.
സൂര്യകാന്തി വിത്ത് - ഒരു കാൽ കപ്പ് സൂര്യകാന്തി വിത്തിൽ 19 മൈക്രോഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് സൂര്യകാന്തി വിത്തുകൾ ഒരു മികച്ച സ്നാക്ക് ആയിട്ട് ഉപയോഗിക്കാവുന്നതാണ്.
ബ്രസീൽ നട്സ് - സെലീനിയത്തിൻ്റെ മികച്ച ഉറവിടമാണ് ബ്രസീൽ നട്സ്. 6-8 ബ്രസീൽ നട്സിൽ 544 മൈക്രോഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. എന്നാൽ സെലീനിയം ടോക്സിറ്റി തടയാൻ ബ്രസീൽ നട്സ് ഒരുപാട് കഴിക്കുന്നത് ഒഴിവാക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)