Blood Cancer Symptoms : നിങ്ങൾക്ക് സ്ഥിരമായി രോഗങ്ങളോ, അണുബാധകളോ ഉണ്ടാകാറുണ്ടോ? സൂക്ഷിക്കുക അവ രക്താർബുദത്തിന്റെ ലക്ഷണവുമാകാം

Fri, 08 Oct 2021-6:06 pm,

നിങ്ങൾക്ക് സ്ഥിരമായി അണുബാധകൾ ഉണ്ടെങ്കിൽ അത്  ബ്ലഡ് ക്യാന്സറിന്റെ ലക്ഷണമാകാം. എസിഐ കുമ്പല്ല ഹിൽ ഹോസ്പിറ്റളിലെ മെഡിക്കൽ ഓങ്കോളജിസ്റ്റും ഹെമറ്റോ-ഓങ്കോളജിസ്റ്റുമായ ഡോ മുബാറകുന്നീസ ടോൺസ് പറയുന്നതനുസരിച്ച് രക്താർബുദത്തിന്റെ സാധാരണയായി കണ്ട് വരുന്ന ലക്ഷണമാണ് ഇത്തരം നിരന്തരമായ അണുബാധകൾ.

ലിംഫോമയോ ലുക്കേമിയയോ ഉള്ളവർക്ക് സാധാരണയായി ശരീരഭാരം അമിതമായി കുറയുകയും, ക്ഷീണം തോന്നുകയും, കുറഞ്ഞ ഇടവേളകളിൽ പനി വരികെയും ചെയ്യും.

ശരീരത്ത് ചില ഭാഗങ്ങളിൽ ചൊറിച്ചിലോട് കൂടി തടിച്ച് പൊങ്ങുന്നതും  രക്താർബുദത്തിന്റെ സാധാരണയായി കണ്ട് വരുന്ന ലക്ഷണമാണ്.

രക്താർബുദം ഉള്ളവരിൽ സാധാരണയായി ശ്വാസംമുട്ടലും ലക്ഷണങ്ങളായി കണ്ട് വരാറുണ്ട് 

രാത്രിയിൽ അമിതമായി വിയർക്കുന്നതും രക്താർബുദത്തിന് ലക്ഷണമാണ്. ശരീരം ഊഷ്‌മാവ്‌ ഉയർത്തി അണുബാധയെ പ്രതിരോധിക്കാൻ നോക്കുന്നത് കൊണ്ടാകാം ഇങ്ങനെ വിയർക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link