Money Related Changes in 2022: ATM ഫീസ്‌ മുതല്‍ ക്യാഷ് ഡെപ്പോസിറ്റ് ഫീസ് വരെ, ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പണവുമായി ബന്ധപ്പെട്ട 6 മാറ്റങ്ങൾ ഇവയാണ്

Sat, 01 Jan 2022-11:16 pm,

ജനുവരി 1  2022 മുതല്‍  ATM ഇടപാട് നിരക്കുകളിൽ വർധന.  ജനുവരി  മുതൽ  ഒരു നിശ്ചിത പരിധിക്കപ്പുറമുള്ള എടിഎം പണം പിൻവലിക്കലിന്  ബാങ്ക്  ഫീസ്‌ ഈടാക്കും.  അതായത്,  ജനുവരി 1 മുതല്‍  സൗജന്യ പ്രതിമാസ അനുവദനീയ പരിധിക്കപ്പുറമുള്ള  ATM പണമിടപാടിനും  പണമില്ലാത്ത എടിഎം ഇടപാടുകൾക്കും ബാങ്കുകൾ  ചാർജുകൾ ഈടാക്കും.   ഓരോ ഇടപാടിനും ഉപഭോക്തൃ ചാർജുകൾ 21 രൂപയായി വർദ്ധിപ്പിക്കാൻ ബാങ്കുകള്‍ക്ക് അനുമതിയുണ്ട്. ഈ വർദ്ധനവ് 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും," ആർബിഐ ഒരു പ്രസ്താവനയിൽ പറയുന്നു 

പുതിയ ബാങ്ക് ലോക്കർ നിയമങ്ങൾ അനുസരിച്ച്, ഭൂകമ്പം, വെള്ളപ്പൊക്കം അല്ലെങ്കിൽ മറ്റ് പ്രകൃതി ദുരന്തങ്ങൾ പോലുള്ള പ്രകൃതിദുരന്തങ്ങളുടെ ഫലമായി ലോക്കറിലെ സാധനങ്ങൾ നഷ്‌ടപ്പെട്ടാല്‍ ബാങ്കിന് ഉത്തരവാദിത്വം ഉണ്ടായിരിയ്ക്കില്ല.  എന്നാല്‍, ഇത്തരം ദുരന്തങ്ങളിൽ നിന്ന് സ്വയം രക്ഷനേടാൻ ഉചിതമായ മുൻകരുതലുകൾ സ്വീകരിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്ക് നിർദ്ദേശം നൽകി.

ജനുവരി 1 മുതൽ സ്വിഗ്ഗി, സൊമാറ്റോ (Swiggy, Zomato) തുടങ്ങിയ ഫുഡ് ഡെലിവറി സേവനങ്ങൾക്ക്   5%  GST ഈടാക്കാക്കും.  ജനുവരി 1 മുതല്‍  പ്രാബല്യത്തിൽ വരുന്ന മറ്റൊരു GST നിയമ മാറ്റം എന്നാല്‍, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴി നടത്തുന്ന ഓട്ടോ റിക്ഷ ബുക്കിംഗുകൾക്ക് GST ബാധകമായിരിയ്ക്കും എന്നതാണ്.  

2020-21 സാമ്പത്തിക  വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ITR) ഫയൽ ചെയ്യേണ്ട അവസാന ദിവസം ഡിസംബർ 31 ആണെന്ന് സർക്കാർ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർ 31-ന് ശേഷം ഐടിആർ ഫയൽ ചെയ്യുന്ന നികുതിദായകർക്ക് പുതുക്കിയ സമയപരിധി പാലിക്കാത്തതിന് 5000 രൂപ വരെ പിഴ ഈടാക്കും.  

ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് (IPPB) ബ്രാഞ്ചുകളിൽ പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള ഫീസ് പരിഷ്കരിച്ചു. സൗജന്യമായി നാല് പണം പിൻവലിക്കൽ ഇടപാടുകൾക്ക് ശേഷം ബാങ്ക് ഉപഭോക്താക്കൾ ഇപ്പോൾ  ഒരു ഇടപാടിന് കുറഞ്ഞത് 25 രൂപ നല്‍കേണ്ടിവരും.  അടിസ്ഥാന സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കൾ യാതൊരു ഫീസും നൽകേണ്ടതില്ല.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ  (Indian Oil Corporation) വാണിജ്യ എൽപിജി സിലിണ്ടറുകളുടെ  (commercial LPG cylinders) വില 100 രൂപ കുറച്ചു, ഇത് റെസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും ആശ്വാസമാകും. എന്നിരുന്നാലും, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ കമ്പനി മാറ്റം വരുത്തിയിട്ടില്ല. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link