Makhana Lotus Seed Benefits: പ്രമേഹം മുതൽ പൊണ്ണത്തടി വരെ...! താമരവിത്തുകൾ കഴിക്കേണ്ടതിന്റെ പ്രാധാന്യം
കലോറി വളരെ കുറഞ്ഞ അളവിലാണ് താമരവിത്തിൽ അടങ്ങിയിട്ടുള്ളത്. പാല് കഴിക്കാൻ ഇഷ്ടമല്ലാത്തവർക്ക് കാൽസ്യം ലഭിക്കുന്നതിനായി താമരവിത്ത് ഡയറ്റിൽ ഉൾപ്പെടുത്താം. കാരണം കാൽസ്യം റിച്ചാണ് മക്കാന.
കാൽസ്യത്താൽ സമ്പന്നമായതു കൊണ്ട് തന്നെ അസ്ഥിസംബന്ധമായ അസുഖങ്ങൾ ഭേദമാകുന്നതിനായി ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.
അമിതാഭാരം കുറയ്ക്കുന്നതിനായി ഡയറ്റ് ചെയ്യുന്നവർക്കും താമരവിത്തുകൾ കഴിക്കാം. കലോറി കുറഞ്ഞതും എന്നാൽ പോഷസമൃദ്ധവുമായ ഭക്ഷണമാണിത്.
താമരവിത്തുകളിൽ ഉയർന്ന അളവിൽ ഗ്ലൈസമിക് സൂചിക അടങ്ങിയിരിക്കുന്നു. അതിനാൽ ഇവ പ്രമേഹം നിയന്ത്രിക്കാൻ ഗുണകരമാണ്.
താമരവിത്തുകൾ രക്തചംക്രമണവും രക്തത്തിലെ ഓക്സിജന്റെ അളവും മെച്ചപ്പെടുത്താൻ വളരെ നല്ലതാണ്.