Russia-Ukraine War: യുക്രൈനിന് പിന്തുണ അറിയിച്ച് ലോകരാഷ്ട്രങ്ങള്‍, മഞ്ഞയും നീലയും നിറങ്ങളില്‍ തിളങ്ങി പ്രശസ്ത സ്മാരകങ്ങള്‍, ചിത്രങ്ങള്‍ കാണാം

Tue, 01 Mar 2022-2:33 pm,

യുക്രൈന്‍  ജനങ്ങളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി ഫ്രാൻസ് അതിന്‍റെ തലസ്ഥാനമായ പാരീസിലെ   ഈഫൽ ടവർ യുക്രൈന്‍ പതാകയുടെ നിറങ്ങളായ നീലയും മഞ്ഞയും ചേര്‍ത്ത് പ്രകാശിപ്പിച്ചു.

യുകെയിൽ, ലണ്ടൻ ഐ മുതൽ ആൻഡ്രൂസ് ഹാൾ വരെയുള്ള സ്മാരകങ്ങളിലും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിലും  യുക്രൈന്‍റെ ദേശീയപതാകയുടെ  നിറങ്ങൾ ദൃശ്യമായിരുന്നു.

ജർമ്മനി അതിന്‍റെ  തലസ്ഥാനമായ ബെർലിനിലെ ഏറ്റവും പ്രശസ്തമായ സ്മാരകം, പ്രഷ്യൻ രാജാവായ ഫ്രെഡറിക് വില്യം രണ്ടാമന്‍റെ  ഉത്തരവനുസരിച്ച് നിർമ്മിച്ച 18-ാം നൂറ്റാണ്ടിലെ നിയോക്ലാസിക്കൽ ബ്രാൻഡൻബർഗ് ഗേറ്റ് നീലയും മഞ്ഞയും നിറങ്ങളില്‍ പ്രകാശിപ്പിച്ചുകൊണ്ട്   യുക്രൈന് പിന്തുണ അറിയിച്ചു. 

ന്യൂയോർക്കിലെ പ്രസിദ്ധമായ 102 നിലകളുള്ള എംപയർ സ്റ്റേറ്റ് ബിൽഡിംഗ് ഉൾപ്പെടെ യുഎസിലെ നിരവധി നഗരങ്ങളിലെ സ്മാരകങ്ങൾ നീലയും മഞ്ഞയും നിറങ്ങളില്‍  പ്രകാശപൂരിതമായി.

ഇറ്റലിയിലെ  കൊളോസിയവും   യുക്രൈന്‍ പതാകയുടെ നിറങ്ങളില്‍ പ്രകാശിച്ചു.  

ഓസ്‌ട്രേലിയയിലെ സിഡ്‌നി ഓപ്പറ ഹൗസും യുക്രൈന്‍ പതാകയുടെ നിറങ്ങളായ  നീലയും മഞ്ഞയും  നിറങ്ങളില്‍ തിളങ്ങി.  മെൽബണിലെ ഫിലാൻഡേഴ്സ് സ്ട്രീറ്റ് സ്റ്റേഷനും ഐക്യദാർഢ്യത്തിൽ ഇളം നീലയും മഞ്ഞയും നിറഞ്ഞതായിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link