Healthy salads: ​മുളപ്പിച്ച പയർ മുതൽ ​ഗ്രീക്ക് സാലഡ് വരെ; നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന രുചികരമായ സാലഡുകൾ

Wed, 26 Oct 2022-9:48 am,

ക്ലാസിക് ഗ്രീക്ക് സാലഡിൽ പ്രധാനമായും തക്കാളി, വെള്ളരിക്ക, ഉള്ളി, ഒലിവ് മുതലായവ ഉൾപ്പെടുന്നു. കാപ്സിക്കം ചേർക്കുന്നത് ​ഗ്രീക്ക് സാലഡിന്റെ രുചി വർധിപ്പിക്കും. ഗ്രീസിന് പുറത്തുള്ള രാജ്യങ്ങളിൽ, ഈ സലാഡുകളിൽ ചീരയും ചേർക്കുന്നു. ഈ ലളിതമായ സാലഡ് വളരെ ആരോഗ്യകരവും രുചികരവുമാണ്. ഇതിൽ ബ്രോക്കോളിയും ചേർത്ത് കഴിക്കാം.

പഴങ്ങൾക്കൊപ്പം പാസ്ത സാലഡ് കഴിക്കുന്നതും നല്ലതാണ്. എന്നാൽ, ഇതിനായി നിങ്ങൾ പ്രോസസ് ചെയ്യാത്ത ഗോതമ്പ് പാസ്ത ഉപയോഗിക്കണം. സസ്യാഹാരികൾക്ക് പാസ്ത സാലഡ് വളരെ മികച്ച ലഘുഭക്ഷണമാണ്. ഇത് തയ്യാറാക്കുന്നതിന്, ആദ്യം പാസ്ത തിളപ്പിക്കുക, തണുത്തതിന് ശേഷം മാമ്പഴം, മുന്തിരി, ഓറഞ്ച്, ആപ്പിൾ, കിവി തുടങ്ങിയ പഴങ്ങൾ ചേർക്കുക. രുചിക്കനുസരിച്ച് മസാലകൾ ചേർത്തും സീസൺ ചെയ്തും ഉപയോ​ഗിക്കാം.

സ്പ്രൗട്ട്സ് സാലഡ് മിക്ക വീടുകളിലും ഉണ്ടാക്കും. ഇത് വളരെ ആരോഗ്യകരവും ഉണ്ടാക്കാൻ വളരെ എളുപ്പവുമാണ് എന്നതാണ് ഇതിന് കാരണം. ഇതുണ്ടാക്കാൻ തലേദിവസം രാത്രി നനഞ്ഞ തുണിയിൽ പയറും ധാന്യങ്ങളും കെട്ടി വയ്ക്കുക. പിറ്റേന്ന് രാവിലെ അതിൽ മുളകൾ വന്നിട്ടുണ്ടാകും. ഇനി അവ എടുത്ത് അതിൽ ചെറുതായി അരിഞ്ഞ ഉള്ളിയും തക്കാളിയും പൊടിച്ച മസാലകളും ചേർക്കുക. നാരങ്ങ ചേർത്ത് കഴിക്കുന്നത് കൂടുതൽ രുചി നൽകും.

ചീസ് വെജിറ്റബിൾ സാലഡിൽ വലിയ അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് തയ്യാറാക്കുന്നതിന്, ചീസ്, തക്കാളി, ഉള്ളി, വെള്ളരിക്ക, ക്യാപ്സിക്കം, ചീര തുടങ്ങിയ പച്ചക്കറികൾ ആവശ്യമാണ്. പനീർ ചെറിയ കഷ്ണങ്ങളാക്കി സാലഡിൽ മിക്സ് ചെയ്യുക. ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് കഴിക്കാം. നാരങ്ങ ചേർത്ത് കഴിക്കുന്നത് കൂടുതൽ രുചി നൽകും.

​ഗ്രീൻ സാലഡിൽ പച്ച നിറത്തിലുള്ള പച്ചക്കറികൾ മാത്രമേ ചേർക്കാവൂ. ഉദാഹരണത്തിന്, വെള്ളരിക്ക, ക്യാപ്‌സിക്കം, ചീര, ​ഗ്രീൻപീസ്, കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി തുടങ്ങി എല്ലാ പച്ചക്കറികളും ചേർത്ത് അവയിൽ ഉപ്പ്, കുരുമുളക്, നാരങ്ങ എന്നിവ ചേർത്ത് കഴിക്കുക.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link