Mars Transit 2023: ചൊവ്വ സംക്രമണം: മാർച്ച് 13 മുതൽ ഈ 5 രാശിക്കാർക്ക് അപ്രതീക്ഷിത സൗഭാഗ്യം
ഇടവം: എഞ്ചിനീയറിംഗ്, മറ്റ് സാങ്കേതിക മേഖലകളിൽ ഉള്ളവർക്ക് ചൊവ്വയുടെ സംക്രമത്താൽ ഗുണം ലഭിക്കും. സമ്പത്ത് വർധിക്കും. നിങ്ങളുടെ മാതാപിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം: സമ്പാദിക്കാനും സ്വത്തുക്കൾ നേടാനും അനുയോജ്യമായ സമയമാണ് മിഥുനം രാശിക്കാർക്ക്. പാർട്ണർഷിപ്പ് ബിസിനസ്സിൽ നല്ല നേട്ടങ്ങളുണ്ടാകും. പുതിയ നിക്ഷേപങ്ങൾ നടത്താം. കോടതി കാര്യങ്ങളിൽ അനുകൂല വിധിയുണ്ടാകും.
ചിങ്ങം: ചൊവ്വയുടെ സംക്രമണത്തോടെ, നിങ്ങളുടെ മുൻകാല നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും. ഭാവിയിലേക്കുള്ള സാമ്പത്തിക ആസൂത്രണം ആരംഭിക്കാൻ അനുയോജ്യമായ സമയമാണിത്. ശമ്പളം വർധിക്കും. ജോലിയിൽ ഉത്തരവാദിത്തങ്ങൾ കൂടും.
തുലാം: പ്രണയകാര്യങ്ങൾക്ക് അനുകൂല സമയമാണ്. ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെടും. നിങ്ങളുടെ കുടുംബത്തോടൊപ്പമോ ജീവിതപങ്കാളിയോടോപ്പം തീർത്ഥാടനം നടത്തും.
മകരം: ആരോഗ്യം തൃപ്തികരമായിരിക്കും. എതിരാളികൾ നിങ്ങളെ തകർക്കാൻ ശ്രമിക്കുമെങ്കിലും പരാജയപ്പെടും. ജോലി സംബന്ധമായി വിദേശത്തേക്ക് പോകാൻ അവസരമുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)