Yashasvi Jaiswal: യുവരാജ് മുതല്‍ യശസ്വി വരെ; ടി20യിലെ വേഗമേറിയ അര്‍ധ സെഞ്ച്വറികള്‍

യശസ്വി ജയ്‌സ്വാള്‍ : കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 13 പന്തില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ യശസ്വി ജയ്‌സ്വാളിന് കഴിഞ്ഞു. ഐപിഎല്ലിലെ ഏറ്റവും വേഗമേറിയതും ടി20 ചരിത്രത്തില്‍ രണ്ടാമത്തെ വേഗമേറിയതുമായ അര്‍ധ സെഞ്ച്വറിയാണ് ഇത്.

യുവരാജ് സിംഗ് : 2007ല്‍ നടന്ന പ്രഥമ ടി20 ലോകകപ്പിലാണ് യുവരാജ് സിംഗ് റെക്കോര്‍ഡിട്ടത്. ഇംഗ്ലണ്ടിനെതിരെ വെറും 12 പന്തില്‍ യുവി 50 റണ്‍സ് പിന്നിട്ടു. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരു ഓവറില്‍ ആറ് സിക്‌സറുകള്‍ പറത്തിയ യുവി ടി20 ക്രിക്കറ്റിലെ വേഗമേറിയ അര്‍ധ സെഞ്ച്വറി സ്വന്തമാക്കുകയായിരുന്നു.

ക്രിസ് ഗെയ്ല്‍ : 2016ല്‍ ബിഗ് ബാഷ് ലീഗില്‍ 12 പന്തില്‍ അര്‍ധ സെഞ്ച്വറി അടിച്ച ഗെയ്ല്‍ യുവരാജിനൊപ്പം എത്തിയിരുന്നു.
സുനില്‍ നരെയ്ന്‍ : 2022ല്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ 13 പന്തില്‍ സുനില്‍ നരെയ്ന്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു.
ഹസ്രത്തുല്ല സസായ് : 2018ല്‍ അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ 12 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഹസ്രത്തുല്ല സസായ് യുവരാജിന്റെയും ഗെയ്‌ലിന്റെയും റെക്കോര്‍ഡിന് ഒപ്പമെത്തിയിരുന്നു.