Rajayogam: വട്ടപ്പൂജ്യത്തില്‍ നിന്ന് കോടീശ്വരന്‍മാരാകും! ഈ നക്ഷത്രക്കാരുടെ സമയം തെളിഞ്ഞു

Thu, 08 Aug 2024-9:24 am,

അശ്വതി: രാജയോ​ഗത്തിലൂടെ ജീവിതം അടിമുടി മാറുന്ന നക്ഷത്രക്കാരാണ് അശ്വതി. ഇവരുടെ ദുരിതങ്ങൾ അവസാനിക്കുകയും സമ്പത്ത് വർധിക്കുകയും ചെയ്യും. വാഹനം, വസ്തു എന്നിവ വാങ്ങും. മികച്ച തൊഴിലവസരങ്ങൾ ലഭിക്കുകയും സാമ്പത്തിക ബാധ്യതകൾ നീങ്ങുകയും ചെയ്യും.

 

കാർത്തിക: കാർത്തിക നക്ഷത്രക്കാരുടെ സമ്പത്ത് വർധിക്കുന്ന സമയമാണ് വന്നെത്തിയിരിക്കുന്നത്. ഇവർക്ക് സമ്പത്തും ആയുസും ആരോഗ്യവും ലഭിക്കും. ലോട്ടറി ഭാ​ഗ്യം വരെ ഉള്ളവരാണ് കാർത്തിക നക്ഷത്രക്കാർ. മം​ഗല്യ, സന്താന ഭാ​ഗ്യങ്ങളുണ്ടാകും. മരണം വരെ മാറി നിൽക്കുമെന്ന് പറയാം.  

 

രോഹിണി: ശുക്രൻ ഉച്ചിയിലെത്തുന്ന നക്ഷത്രക്കാരിൽ മുന്നിൽ നിൽക്കുന്നവരാണ് രോഹിണി നക്ഷത്രക്കാർ. ഇവർക്ക് വിദേശയാത്രയ്ക്ക് അവസരങ്ങൾ ലഭിക്കും. സൗഭാഗ്യത്തിന്റെയും സമ്പത്തിന്റെയും കാലഘട്ടമാണ്. കുടുംബത്തിൽ സന്തോഷമുണ്ടാകും.  

 

മകയിരം: മകയിരം നക്ഷത്രക്കാരുടെ ശത്രുദോഷം മാറി നല്ല കാലം ആരംഭിച്ചിരിക്കുകയാണ്. സാമ്പത്തികമായി വലിയ ഉയർച്ചയുണ്ടാകും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോകാനാകും. 

 

പുണർതം: രാജയോ​ഗത്തിലൂടെ പുണർതം നക്ഷത്രക്കാരുടെ ജീവിത്തിലെ കഷ്ടതകൾ മാറി നേട്ടമുണ്ടാകും. കർമ്മരംഗത്ത് ഉയർച്ചയുണ്ടാകും. വസ്തുവകകൾ വാങ്ങാനാകും. വിദേശത്ത് ജോലി ചെയ്യാൻ അവസരം ലഭിക്കും. സ്വന്തം നാട്ടിലേക്ക് വരാൻ താൽപര്യപ്പെടുന്നവർക്ക് അതിന് സാധിക്കും. 

 

ആയില്യം: ആയില്യം നക്ഷത്രക്കാർക്ക് സൗഭാഗ്യങ്ങളുടെ കാലഘട്ടമാണ്. പണവും പദവിയും പ്രശസ്തിയും ലഭിക്കും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. ദോഷങ്ങൾ മാറി സാമ്പത്തികമായ നേട്ടം കൈവരിക്കും. 

 

ഉത്രം: സ്വന്തം കഴിവുകൾ മനസിലാക്കി മുന്നേറുന്ന ഉത്രം നക്ഷത്രക്കാർക്ക് സാമ്പത്തികപരമായ നേട്ടമുണ്ടാക്കും. തൊഴിൽ മേഖലയിൽ ഉയർച്ചയുണ്ടാകും. ജീവിതത്തിലെ ദുരിതങ്ങൾ അവസാനിയ്ക്കും.

 

പൂരാടം: പൂരാടം നക്ഷത്രക്കാരുടെ ജീവിതത്തിലെ തടസങ്ങൾ മാറുന്ന സമയമാണ്. ഇവർക്ക് വിദേശവാസത്തിന് യോഗമുണ്ട്. വസ്തുവകകൾ വാങ്ങും. ആഗ്രഹിച്ചത് എന്തും സ്വന്തമാക്കും. കർമ്മ മേഖലയിലും വ്യക്തി ജീവിതത്തിലും ഉയർച്ചയിൽ എത്തും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link