Double Rajayoga: മെയ് മാസത്തിൽ ഇരട്ട രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യച്ചെപ്പ് തുറക്കും, നിങ്ങളും ഉണ്ടോ?

Sat, 04 May 2024-11:22 am,

ജ്യോതിഷ പ്രകാരം നിരവധി ഗ്രഹങ്ങളുടെ മാറ്റം സംഭവിക്കുന്ന ഒരു മാസമാണ് മെയ് മാസം. മാസത്തിന്റെ തുടക്കത്തിൽ തന്നെ വ്യാഴം ഇടവ രാശിയിൽ പ്രവേശിക്കും.  ഒപ്പം ആഴ്ചയുടെ മധ്യത്തില്‍ ചന്ദ്രന്‍ കുംഭ രാശിയിലും പ്രവേശിക്കും

വ്യാഴവും ചന്ദ്രനും പരസ്പരം 4ലും 10ലും ഭാവത്തില്‍ നില്‍ക്കുന്നത്തിലൂടെ ഗജകേസരി യോഗ മുണ്ടാകും.  ശനിയുടെ ശശ് രാജയോഗവും ഈ മാസമാണ് രൂപപ്പെടുന്നത്.

 

ഇത്തരത്തിൽ മെയ് മാസത്തിൽ രൂപം കൊള്ളുന്ന ഇരട്ട രാജയോഗം ഈ 5 രാശികളില്‍പ്പെട്ടവര്‍ക്ക് വളരെയധികം ഭാഗ്യ നേട്ടങ്ങൾ നൽകും

 ഇവർക്ക് നിക്ഷേപത്തിലൂടെയും വിദേശത്തുനിന്നും നിരവധി നേട്ടങ്ങള്‍ ലഭിക്കും. കരിയറില്‍ ധാരാളം നല്ല അവസരങ്ങള്‍ ഉണ്ടാകും. ആ രാശികൾ ഏതൊക്കെ അറിയാം...

 

മേടം (Aries): മേടം രാശിക്കാര്‍ക്ക് ഈ മാസം വളരെ അനുകൂലമായിരിക്കും. ഈ മാസം നിങ്ങള്‍ക്ക് സ്വാധീനമുള്ള ഒരു വ്യക്തിയെ കണ്ടുമുട്ടാനാകും. അതിലൂടെ നിങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാകും. ഈ ആഴ്ച നിങ്ങള്‍ക്ക് പഴയ നിക്ഷേപങ്ങളില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കും

മിഥുനം (Gemini): ഇവർ ഈ മാസം തിടുക്കത്തില്‍ വലിയ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണം. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായിരിക്കും,  സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി, ഒന്നിനുപുറകെ ഒന്നായി സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും,

കന്നി (Virgo): ഈ രാശിക്കാര്‍ക്കും മെയ് മാസം അടിപൊളിയായിരിക്കും.  ചില ബുദ്ധിമുട്ടുകളോടെയാണ് മാസം തുടങ്ങിയെതെങ്കിലും പിന്നീടങ്ങോട്ട് ഉയർച്ച മാത്രമായിരിക്കും,  കരിയറുമായി ബന്ധപ്പെട്ടും നേട്ടങ്ങൾ ഉണ്ടാകും,  ഈ രാശിയിലുള്ള സ്ത്രീകള്‍ ഈ കാലയളവില്‍ കൂടുതല്‍ സമയവും ആത്മീയ കാര്യങ്ങളില്‍ ഏർപ്പെടും

വൃശ്ചികം (Scorpio): ഈ രാശിക്കാര്‍ക്കും ഈ മാസം വലിയ നേട്ടങ്ങൾ ഉണ്ടാകും.  അതുകൊണ്ടുതന്നെ നിങ്ങൾ ഈ സമയം വെറുതെ ഇരിക്കുന്നതിന് പകരം നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രമിക്കുക, ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായുള്ള ഏകോപനം വളരെ മികച്ചതായിരിക്കും, ദാമ്പത്യ ജീവിതം സാധാരണ നിലയിലായിരിക്കും.

 

ധനു (Sagittarius): ധനു രാശിക്കാര്‍ക്കും ഈ മാസം വളരെ അനുകൂലമായിരിക്കും. ഈ മാസം നിങ്ങള്കൾക് സ്വാധീനമുള്ള ഒരു വ്യക്തിയുടെ സഹായത്തോടെ നിങ്ങളുടെ ദീര്‍ഘകാലമായുള്ള ചില പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളില്‍ അനുകൂല തീരുമാനം ഉണ്ടാകും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ധനു രാശിക്കാര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link