Gajkesari Rajyog: മീന രാശിയിലെ ഗജകേസരിയോഗം; അവിവാഹിതർക്ക് വിവാഹം നടക്കും, ആ ഭാ​ഗ്യരാശികൾ ഇവരാണ്

Fri, 17 Mar 2023-5:30 am,

ധനു: ഗജകേസരി രാജയോഗം ധനു രാശിക്കാർക്ക് ഗുണം ചെയ്യും. ഈ കാലയളവിൽ സാമ്പത്തിക ലാഭമുണ്ടാകും. വ്യവസായികൾ പുതിയ ബിസിനസ് തുടങ്ങാൻ സാധ്യതയുണ്ട്. വാക്കുകൾ കൊണ്ട് മറ്റുള്ളവരെ ആകർഷിക്കാനുള്ള കഴിവുള്ളവരാണ് ധനു രാശിക്കാർ. മാധ്യമം, സിനിമ, മാർക്കറ്റിംഗ് മേഖലകളുമായി ബന്ധപ്പെട്ടവർക്കും നല്ല നേട്ടങ്ങൾ ലഭിക്കും. 

 

കർക്കടകം: ഗജകേസരി രാജയോഗം കർക്കടക രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ഭാ​ഗ്യനാളുകളായിരിക്കും കർക്കടക രാശിക്കാർക്ക്. വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ വിജയിക്കും. സർക്കാർ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് ഈ സമയം നല്ലതാണ്. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും.

 

മീനം: മീനം രാശിക്കാർക്ക് ഗജകേസരി രാജയോഗം ​ഗുണം ചെയ്യും. മീനം രാശിക്കാരുടെ വ്യക്തിത്വം മെച്ചപ്പെടും. ഇതോടൊപ്പം ആത്മവിശ്വാസവും വർധിക്കും. സാമ്പത്തികമായും ബിസിനസിലും നേട്ടങ്ങൾ ഉണ്ടാകും. അവിവാഹിതർക്ക് മം​ഗല്യയോ​ഗമുണ്ടാകും. ദാമ്പത്യജീവിതം സന്തോഷകരമാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link