Lucky Zodiac Signs: ചൈത്ര നവരാത്രിയിൽ 5 രാജയോഗങ്ങളുടെ അപൂർവ സംഗമം; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം!

Tue, 09 Apr 2024-9:52 am,

5 രാജയോഗങ്ങളുടെ ഒരു അപൂർവ സംഗമം ചൈത്ര നവരാത്രിയിൽ രൂപപ്പെടുകയാണ്. ഈ ശുഭ യോഗത്തിൽ ഹിന്ദു പുതുവത്സരം ആരംഭിക്കുന്നതും വളരെ ശുഭകരമാണ്. ഈ രാജയോഗത്തിലൂടെ ചില രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ ലഭിക്കും.

ഹിന്ദു മതത്തിൽ ചൈത്ര നവരാത്രിക്ക് പ്രത്യേക പ്രാധാന്യമുണ്ട് അതിനു കാരണം ഹിന്ദു പുതുവർഷവും ഈ ദിവസം മുതൽ ആരംഭിക്കുന്നു എന്നതാണ്. നവരാത്രിയുടെ ആദ്യ ദിവസം, ഹിന്ദു പുതുവർഷത്തിൻ്റെ തുടക്കത്തോടനുബന്ധിച്ച് ഒരേസമയം 5 രാജയോഗങ്ങൾ രൂപപ്പെടുകയാണ്

ഇതോടെ നിരവധി രാജയോഗങ്ങളുടെ അപൂർവ സംയോജനത്തിൽ ഹിന്ദു പുതുവർഷവും ചൈത്ര നവരാത്രിയും ആരംഭിക്കുച്ചിരിക്കുകയാണ്. ഇത് എല്ലാ രാശിക്കാരെയും ബാധിക്കും. 

 

ജ്യോതിഷ പ്രകാരം ചൈത്ര നവരാത്രിയുടെ ആദ്യ ദിവസം ചന്ദ്രൻ മേടരാശിയിലാണ്.  ഇതിലൂടെ വ്യാഴവുമായി ചേർന്ന് ഗജകേസരി യോഗം രൂപപ്പെടുന്നു.  ശനി മൂല ത്രികോണ രാശിയായ കുംഭ രാശിയിൽ സഞ്ചരിക്കുന്നതിനാൽ ശശ് രാജയോഗം രൂപപ്പെടുന്നു. അതുപോലെ ശുക്രൻ ഉച്ച രാശിയിൽ നിൽക്കുന്നതിലൂടെ മാളവ്യ രാജയോഗവും മേടരാശിയിൽ സൂര്യ-ബുധൻ കൂടിച്ചേർന്ന് ബുധാദിത്യ രാജയോഗവും കൂടാതെ മീനരാശിയിൽ ശുക്രനും ബുധനും ചേർന്ന് ലക്ഷ്മീ നാരായണ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്

ചൈത്ര നവരാത്രിയുടെ ആദ്യ ദിനത്തിലെ ഈ 5 രാജയോഗം എല്ലാ രാശിക്കാരിലും മാറ്റങ്ങൾ കൊണ്ടുവരുമെങ്കിലും ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയാം...

 

മേടം (Aries): ഈ രാശിക്കാർക്ക് ഈ സമയം വിവിധ മേഖലകളിൽ വിജയം, സമ്പത്ത് വർദ്ധിക്കും, നിക്ഷേപത്തിന് നല്ല സമയം, പുതിയ ബിസിനസ് തുടങ്ങാനും അതിൽ വിജയം നേടാനും സാധിക്കും. അതോടൊപ്പം ജോലി ചെയ്യുന്നവരുടെ ജോലി നന്നായി നടക്കും. നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ വർദ്ധിച്ചേക്കാം.

ചിങ്ങം (Leo):  ഈ സമയം വിയർക്ക് ദുർഗ്ഗാ മാതാവിൻ്റെ പ്രത്യേക അനുഗ്രഹം ലഭിക്കും. ഇതുമൂലം ജോലിയിൽ ഉണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങും. പുതിയ ജോലിക്ക് വേണ്ടിയുള്ള അന്വേഷണം പൂർത്തിയാകും, ശമ്പളത്തിൽ വർദ്ധനവ്, കടബാധ്യതയിൽ നിന്ന് മോചനം, കുടുംബത്തിൽ എന്തെങ്കിലും തർക്കങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് അവസാനിപ്പിക്കാനുള്ള സമയമാണിത്. ബിസിനസുകാർക്ക് ഒരു വലിയ ഇടപാട് ലഭിച്ചേക്കാം.

 

കുംഭം (Aquarius): ഇവർക്കും ഈ സമയം ദുർഗാ ദേവിയുടെ അനുഗ്രഹത്തോടൊപ്പം ശനി ദേവന്റെ കൃപയും ഉണ്ടാകും.  പുതിയ വീടോ വാഹനമോ വാങ്ങാൻ സാധ്യത,  വസ്തുവകകളിൽ നിന്ന് ലാഭം, കുടുംബത്തിൽ സന്തോഷം, കുട്ടികളിൽ നിന്ന് സന്തോഷം, ബിസിനസുകാർക്ക് നേട്ടം എന്നിവ ലഭിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link