Gajakesari Rajayoga 2024: ചൈത്ര നവരാത്രിയിൽ ഗജകേസരി യോഗം; ഇവർക്ക് ലഭിക്കും സാമ്പത്തിക ലാഭം, തൊഴിൽ ബിസിനസിൽ പുരോഗതിയും!

Fri, 05 Apr 2024-9:29 am,

Gajakesari Rajayoga 2024: ജ്യോതിഷ പ്രകാരം ചന്ദ്രനെ വളരെ വേഗം ചലിക്കുന്ന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ചന്ദ്രൻ ഒരു രാശിയിൽ വെറും രണ്ടര ദിവസം മാത്രമേ തുടരുകയുള്ളു.  ഇതിലൂടെ ചന്ദ്രൻ ചില ഗ്രഹങ്ങളുമായി കൂടിച്ചേർന്ന് ശുഭ-അശുഭ യോഗങ്ങൾ ഉണ്ടാക്കും

നിലവിൽ ചന്ദ്രൻ മേട രാശിയിൽ സംക്രമിക്കുകയാണ്. ഈ രാശിയിൽ നേരത്തെ തന്നെ വ്യാഴം ഇരിപ്പുണ്ട്. ഇപ്രകാരം ചന്ദ്ര വ്യാഴ സംയോഗത്തിലൂടെ ഗജകേസരി യോഗം സൃഷ്ടിച്ചിരിക്കുകയാണ്.

ഈ യോഗത്തിലൂടെ ചില രാശിക്കാർക്ക് ധനസമ്പത്തിന്റെ വർധനവിനൊപ്പം എല്ലാ മേഖലയിലും വിജയം ഉണ്ടാക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഗജകേസരി യോഗത്തിലൂടെ നേട്ടങ്ങൾ കൊയ്യുന്നതെന്ന് നമുക്ക് നോക്കാം...

 

മേടം (Aries): ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഗജകേസരി യോഗം ഉണ്ടായിരിക്കുന്നത്.  ഇതിലൂടെ ഇവർക്ക് വിശേഷ ലാഭം ലഭിക്കും. വളരെ നാളായി മുടങ്ങിക്കിടന്ന ക്രയങ്ങൾ നടക്കുമെന്ന് മാത്രമല്ല ധനസമ്പത്തിൽ വർധനവ് ഉണ്ടാകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. സന്താനങ്ങളിൽ നിന്നും സന്തോഷ വാർത്ത ലഭിക്കാൻ സാധ്യതയുണ്ട്. ഭാഗ്യം ഒപ്പമുണ്ടാകും.  വരുമാനത്തിന്റെ പുതിയ വഴികൾ തുറക്കും. ബിസിനസിലെ വലിയ നേട്ടങ്ങൾ ഉണ്ടാകാം. 

 

കർക്കടകം (Cancer): ഈ രാശിക്കാരിലും വ്യാഴത്തോടൊപ്പം ചന്ദ്രന്റെ പ്രത്യേക കൃപയുണ്ടാകും.  ഈ യോഗത്തിലൂടെ ജോലിസ്ഥലത്ത് വലിയ നേട്ടങ്ങൾ ലഭിക്കും. ഒപ്പം ധൈര്യത്തോടെ നിങ്ങൾ നിങ്ങൾക്ക് നിങ്ങളുടെ ലക്ഷ്യത്ത് എത്താൻ കഴിയും. പുതിയ ജോലി ലഭിക്കും, കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉചിത തീരുമാനം ഉണ്ടാകും. അച്ഛന്റെ ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ നേട്ടങ്ങൾ ഉണ്ടാക്കും.  എല്ലാം പതിയെ നേരെയാകും. സാമ്പത്തിക സ്ഥിതി ഈ യോഗത്തിലൂടെ ശക്തമാകും

ചിങ്ങം (Leo): ഈ യോഗം ചിങ്ങ രാശിക്കാർക്കും അടിപൊളി നേട്ടങ്ങൾ നൽകും. ഈ രാശിക്കാർക്ക് ഈ സമയം കഠിനാധ്വാനത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ജോലി സ്ഥലത്ത് സീനിയേഴ്‌സിന്റെ പിന്തുണ ഉണ്ടാകും അതിലൂടെ ലക്ഷ്യത്തിലെത്താൻ എളുപ്പം കഴിയും.  ബിസിനസിൽ അപ്രതീക്ഷിത നേട്ടം കൈവരിക്കും. വ്യക്തിത്വം വികസിക്കും.  സന്താനങ്ങളിൽ നിന്നും സ്നാതോഷ്ണ വാർത്ത ലഭിക്കും. ഉയർന്ന വിദ്യാഭ്യാസം നേടാനുള്ള ആഗ്രഹം പൂർത്തിയാക്കാൻ കഴിയും. ഭാവിയെ കുറിച്ചുള്ള വലിയ തീരുമാനം നിങ്ങൾ ഈ സമയം എടുത്തേക്കും. 

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link