Gajakesari Yoga: വ്യാഴ-ചന്ദ്ര യുതി സൃഷ്ടിക്കും ഗജകേസരിയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപൂർവ്വ നേട്ടങ്ങൾ
ജ്യോതിഷമനുസരിച്ച്, ചില യോഗങ്ങളുടെ സൃഷ്ടി എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകൾക്ക് പ്രത്യേകിച്ചും പ്രയോജനകരമായിരിക്കും. ജ്യോതിഷികളുടെ അഭിപ്രായത്തിൽ വ്യാഴവും ചന്ദ്രനും ഏതെങ്കിലും രാശിയിൽ ചേരുമ്പോഴാണ് ഗജകേസരിയോഗം ഉണ്ടാകുന്നത്.
മെയ് 17 ന് വൈകുന്നേരം 7:39 ന് ചന്ദ്രൻ മീനം വിട്ട് മേടത്തിൽ പ്രവേശിക്കാൻ പോകുന്നു. ഇവിടെ രണ്ടര ദിവസം അതായത് മെയ് 19 വരെ നിൽക്കും. ഇവിടെ നേരത്തെ തന്നെ വ്യാഴം പ്രവേശിച്ചിട്ടുണ്ട്. ഇതിലൂടെ ഗജകേസരി യോഗം രൂപപ്പെടും. ഈ യോഗം പല രാശിക്കാരുടെയും ഭാഗ്യം പ്രകാശിപ്പിക്കും. ഗജകേസരി രാജയോഗത്തിൽ നിന്ന് ഏതൊക്കെ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കുമെന്ന് നമുക്ക് നോക്കാം...
മേടം (Aries): ഗജകേസരി രാജയോഗം രൂപപ്പെടുന്നതിലൂടെ മേടം രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഈ രാശിയിൽ വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോജനം സംഭവിക്കും. ഈ സമയത്ത് ഈ രാശിക്കാർക്ക് സമ്പത്തും ഐശ്വര്യവും ലഭിക്കും. മാത്രമല്ല ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികൾ വീണ്ടും തുടങ്ങും.പുതിയ വരുമാന മാർഗങ്ങൾ തുറക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കും. അത്തരമൊരു സാഹചര്യത്തിൽ, സ്ഥാനക്കയറ്റത്തിനും ഇൻക്രിമെന്റിനും പൂർണ്ണമായ സാധ്യതയുണ്ട്.
മിഥുനം (Gemini): വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗം ഈ രാശിക്കാർക്ക് ഗജകേസരി യോഗയുടെ അനുകൂല ഫലങ്ങൾ ലഭിക്കും. ഈ സമയത്ത് ഈ രാശിക്കാർക്ക് സമൂഹത്തിൽ ബഹുമാനവും സ്ഥാനമാനങ്ങളും ആദരവും ലഭിക്കും. കൂടാതെ നിങ്ങൾക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടം ലഭിക്കും.
തുലാം (Libra): മേട രാശിയിൽ വ്യാഴവും ചന്ദ്രനും കൂടിച്ചേരുന്നതോടെ ഗജകേസരിയോഗം സൃഷ്ടിക്കപ്പെടും. തുലാം രാശിക്കാർക്ക് ഈ യോഗം വളരെ ഗുണം ചെയ്യും. ഈ സമയത്ത് ബിസിനസ്സിലും ജോലിയിലും ഇവർക്ക് വലിയ വിജയം കൈവരിക്കാൻ കഴിയും. ധനനേട്ടാ, ഉണ്ടാകും. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ഒരു യാത്രയ്ക്ക് അവസരം. ഒരുമിച്ച് സമയം ചെലവഴിക്കാൻ അവസരം ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)