Gaja Kesari Yoga: അക്ഷയ തൃതീയയിൽ ഗജകേസരി യോഗം; ലക്ഷ്മി ദേവിയുടെ കൃപയാൽ ഈ രാശിക്കാർ മിന്നിത്തിളങ്ങും!

Sat, 27 Apr 2024-10:21 am,

Akshay tritiya 2024:  ഇത്തവണത്തെ അക്ഷയതൃതീയ നാളിൽ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്ന ഗജകേസരി യോഗം സൃഷ്ടിക്കും. ഈ യോഗം 5 രാശിയിലുള്ളവർക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം നൽകുകയും അതിലൂടെ അവരെ സമ്പന്നരാക്കുകയും ചെയ്യും

Gaja Kesari Yoga 2024: വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയ നാളിലാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്.  

 

വിവാഹം, പുതിയ ബിസിനസ്സ് തുടങ്ങൽ, സ്വർണം-വെള്ളി, കാർ, വീട് എന്നിവ വാങ്ങുന്നതിന് അക്ഷയതൃതീയ ദിനം വളരെ അനുകൂലമായിട്ടാണ് കണക്കാക്കുന്നത്. ഈ ദിവസം മുഹൂർത്തം നോക്കാതെ തന്നെ നമുക്ക് കാര്യങ്ങൾ നടത്താം എന്നാണ് പറയുന്നത്.

ഈ വർഷത്തെ അക്ഷയതൃതീയ മെയ് 10 നാണ് വരുന്നത്.  ഷോപ്പിംഗ് നടത്തുന്നതിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അക്ഷയതൃതീയ ദിനത്തിൽ വലിയ പ്രാധാന്യമുണ്ട്

ഈ വർഷം അക്ഷയതൃതീയ ദിനത്തിൽ ഗജകേസരി രാജയോഗം രൂപപെടുന്നുണ്ട്.  ഗജകേസരിയോഗം രൂപപ്പെടുന്നതോടെ 5 രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകും

ധനയോഗം, ശുക്രാദിത്യയോഗം, രവിയോഗം, സുകർമയോഗം എന്നിവയും അക്ഷയതൃതീയ ദിനത്തിൽ രൂപപ്പെടും.  ഇത് ഈ 5 രാശിക്കാരെ സമ്പന്നരാക്കും.  ആ രാശികൾ ഏതൊക്കെ അറിയാം...

 

ഇടവം (Taurus): ഈ രാശിക്കാർക്ക് അക്ഷയതൃതീയയിൽ ധനലാഭം ഉണ്ടാകും. ജീവിതത്തിൽ നിങ്ങൾക്ക് വലിയ സന്തോഷം, ബമ്പർ ലാഭം നൽകുന്ന ഒരു പുതിയ ബിസിനസ്സ് ആരംഭിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും

മിഥുനം (Gemini): അക്ഷയതൃതീയ നാളിൽ രൂപപ്പെടുന്ന ശുഭയോഗം മിഥുന രാശിക്കാർക്കും വളരെയധികം ശുഭകരമാണ്. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും, ബിസിനസ്സിൽ വൻ വർദ്ധനവുണ്ടാകും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും

കർക്കടകം (Cancer): അക്ഷയ തൃതീയ നാളിൽ കർക്കടക രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും, അവരുടെ ജീവിതത്തിൽ സന്തോഷം കൊണ്ട് നിറയും, ജോലിയിൽ പ്രമോഷനും ശമ്പള വർദ്ധനവും ഉണ്ടാകും. വിദേശയാത്ര എന്ന സ്വപ്നം സഫലമാകും. സുഖസൗകര്യങ്ങൾ വർദ്ധിക്കും.

 

തുലാം (Libra): തുലാം രാശിക്കാർക്ക് അക്ഷയതൃതീയ മുതൽ ഭാഗ്യം വന്നുചേരും. നിങ്ങൾ ആസൂത്രണം ചെയ്ത എല്ലാ ജോലികളും പൂർത്തിയാകും, ജീവിതത്തിൽ ആഡംബരങ്ങൾ ലഭിക്കും, എല്ലാ സാമ്പത്തിക പ്രശ്നങ്ങളും അവസാനിക്കും, സ്വർണം വാങ്ങുന്നത് ധാരാളം നേട്ടങ്ങൾ നൽകും.

 

ധനു (Sagittarius): അക്ഷയതൃതീയ ദിനത്തിൽ രൂപപ്പെടുന്ന ശുഭകരമായ യോഗം ധനു രാശിക്കാർക്കും വലിയ നേട്ടങ്ങൾ നൽകും. ഈ സമയം നിങ്ങൾക്ക് പല തരത്തിലുള്ള ഗുണങ്ങൾ ഉണ്ടാകും,  നിക്ഷേപത്തിന് അനുകൂല സമയമാണ്,  വരുമാനം ഉണ്ടാകും, കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. വരുമാനത്തിൽ നല്ല വർദ്ധനവുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link