Rajayoga: വ്യാഴ സംക്രമണം സൃഷ്ടിക്കും ഡബിൾ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും സ്പെഷ്യൽ നേട്ടങ്ങൾ!
വ്യാഴം ധനു രാശിയുടെ അധിപനാണ്. വ്യാഴം ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് മാറാന്‍ ഏകദേശം 13 മാസമെടുക്കും.
നിലവില്‍ വ്യാഴം മേട രാശിയില്‍ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. എന്നാല്‍ ഡിസംബര്‍ 31 മുതല്‍ വ്യാഴം നേര്‍രേഖയില്‍ സഞ്ചരിക്കാൻ തുടങ്ങും. ശേഷം 2024 മെയ് 1 ന് വ്യാഴം മേടം വിട്ട് ഇടവത്തിലേക്ക് നീങ്ങും. വ്യാഴത്തിന്റെ സംക്രമണ ഫലം ഈ 4 രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ പ്രത്യേക ഗുണങ്ങള്‍ നൽകും.
ഗജലക്ഷ്മിയോഗം, കേന്ദ്ര ത്രികോണ രാജയോഗം എന്നിങ്ങനെ രണ്ട് പ്രത്യേക രാജയോഗങ്ങളും ഈ സമയം രൂപപ്പെടും. ഈ രാജയോഗങ്ങളുടെ ഫലമായി ജീവിതത്തില്‍ ഉന്നതിയിലെത്തുന്ന 4 ഭാഗ്യ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.
കര്‍ക്കിടകം (Cancer): വ്യാഴത്തിന്റെ സംക്രമത്താല്‍ രൂപപ്പെടുന്ന ഗജലക്ഷ്മി കേന്ദ്ര ത്രികോണ രാജയോഗങ്ങൾ കടക്കടക രാശിക്കാര്‍ക്ക് ഭാഗ്യം നല്‍കും. ഈ സമയം സംരംഭകര്‍ക്ക് അനുകൂലമാണ്. നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടത്തിന് ശക്തമായ സാധ്യതയുണ്ട്. ഈ കാലയളവില്‍ ബിസിനസ് വിപുലീകരണമോ പുതിയ കരാറോ തുടങ്ങാനാകും. നിക്ഷേപത്തിനും ഈ സമയം അനുകൂലമാണ്. കര്‍ക്കടക രാശിക്കാര്‍ക്ക് കര്‍മ്മരംഗത്ത് സ്ഥാനക്കയറ്റത്തിലും സ്ഥലംമാറ്റത്തിലും അനുകൂല ഫലങ്ങള്‍ ലഭിക്കാനും സാധ്യതയുണ്ട്. പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ വ്യാപാരികള്‍ക്ക് കൂടുതല്‍ പണം ലഭിക്കും. പിതാവുമായുള്ള ബന്ധം നല്ലതായിരിക്കും. പദ്ധതികളില്‍ വിജയം കൈവരിക്കും. പ്രശസ്തി വര്‍ദ്ധിക്കും.
ധനു (Sagittarius): ഗജലക്ഷ്മി രാജയോഗം, കേന്ദ്ര ത്രികോണ രാജയോഗം എന്നിവയുടെ രൂപീകരണത്തോടെ 2024 ന്റെ തുടക്കത്തില്‍ ധനു രാശിക്കാര്‍ക്ക് ധാരാളം നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകളും നിങ്ങള്‍ക്ക് ലഭിക്കും. ഈ സമയം കരിയറിന് അനുകൂലമായിരിക്കും, സാമ്പത്തിക നേട്ടം ഉണ്ടാകും. പ്രണയകാര്യങ്ങളില്‍ വിജയം കൈവരിക്കാനാകും. ധനു രാശിക്കാരായ ജോലിക്കാര്‍ ഉന്നത സ്ഥാനത്ത് എത്തുന്നതില്‍ വിജയിക്കും. വാഹനവും വസ്തുവകകളും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം അവരുടെ ആഗ്രഹങ്ങള്‍ സഫലമാകും. കുടുംബ സ്വത്തില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടം ലഭിക്കും. നിങ്ങളുടെ ബിസിനസ്സ് വര്‍ദ്ധിക്കുകയും നിങ്ങള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കുകയും ചെയ്യും.
മേടം (Aries): വ്യാഴ സംക്രമണത്തിലൂടെ രൂപപ്പെടുന്ന ഗജലക്ഷ്മീ, കേന്ദ്ര ത്രികോണ രാജയോഗം എന്നിവ മേടം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യുംനൽകും. വ്യാഴത്തിന്റെ സംക്രമണ സമയത്ത് നിങ്ങളുടെ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിക്കും. പൈതൃക സ്വത്തില്‍ നിന്ന് പ്രയോജനം ലഭിക്കും. നിക്ഷേപത്തില്‍ നിന്ന് പെട്ടെന്നുള്ള ലാഭം നേടാനാകും. ജോലിയിലും ബിസിനസ്സിലും പുരോഗതി പ്രതീക്ഷിക്കാം. ജോലിയില്‍ വിജയം നേടുകയും നല്ല വാര്‍ത്തകള്‍ കേള്‍ക്കുകയും ചെയ്യും. തൊഴില്‍ രഹിതര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കും. 2024 ല്‍ വ്യാഴത്തിന്റെ സംക്രമണം ഇടവം രാശിക്കാരുടെ ഭാഗ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. നിങ്ങള്‍ക്ക് പെട്ടെന്ന് ധനം ലഭിക്കും. വ്യാഴത്തിന്റെ സംക്രമണം അപ്രതീക്ഷിത നേട്ടങ്ങള്‍ നല്‍കിത്തരും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും.
ചിങ്ങം (Leo): വ്യാഴത്തിന്റെ നേർരേഖയിലേക്കുള്ള സംക്രമണം കേന്ദ്ര ത്രികോണ രാജയോഗവും ഗജലക്ഷ്മി രാജയോഗവും സൃഷ്ടിക്കുന്നത് ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യം നല്‍കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം വര്‍ദ്ധിക്കും. സന്താനങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. വിദേശ യാത്രകള്‍ക്ക് യോഗമുണ്ടാകും. ചിന്തകര്‍ക്കോ കഥകളിക്കാര്‍ക്കോ ജ്യോതിഷികള്‍ക്കോ ആത്മീയതയുമായി ബന്ധപ്പെട്ട ആളുകള്‍ക്കോ ഇത് വളരെ നല്ല സമയമായിരിക്കും. നിങ്ങളുടെ പൂര്‍ത്തിയാകാത്ത ജോലികള്‍ ഈ സമയത്ത് പൂര്‍ത്തിയാകും. ബിസിനസ്സ് രംഗത്ത് നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ ചില മംഗളകാര്യങ്ങള്‍ നടത്താനാകും. ഈ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം നേടാനാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)