Gajlakshmi Raj Yog: പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലോട്ടറി ഭാഗ്യം, ഗജലക്ഷ്മി രാജ യോഗത്തിലൂടെ ലഭിക്കും വൻ സമ്പത്ത്!

Fri, 30 Dec 2022-8:01 pm,

Gajalakshmi raj yoga: ജ്യോതിഷത്തിൽ വ്യാഴത്തിന് പ്രധാന സ്ഥാനമുണ്ട്. വേദങ്ങളിൽ വ്യാഴത്തെ സന്തോഷം, മഹത്വം, സമ്പത്ത്, ദാമ്പത്യ ജീവിതം, കുട്ടികൾ, വിവാഹം എന്നിവയുടെ ഘടകമായി കണക്കാക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ ഈ ഗ്രഹം ഒരു ജാതകന് ശുഭകരമാണെങ്കിൽ, വ്യക്തിയുടെ ജീവിതത്തിൽ ഒരു കുറവുമുണ്ടാകില്ല. വ്യാഴത്തിന്റെ രാശിമാറ്റം മൂലം രൂപപ്പെടുന്ന ഗജലക്ഷ്മീ രാജയോഗം ഏതൊക്കെ രാശിക്കാർക്ക് ശുഭകരമായിരിക്കുമെന്ന് നമുക്ക് നോക്കാം. 

മേടം: പുതുവർഷത്തിൽ അതായത് ഏപ്രിൽ 22 ന് വ്യാഴം സ്വന്തം രാശിയായ മീനത്തിൽ നിന്ന് മാറി മേടത്തിലേക്ക് പ്രവേശിക്കും. ഈ സമയം ഗജലക്ഷ്മി രാജയോഗം രൂപപ്പെടും. അതിന്റെ ഫലമായി മേട രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. കരിയറിലെൽ വിജയത്തിന്റെ പടവുകൾ കയറിക്കൊണ്ടിരിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള എല്ലാ സാധ്യതകളും ഉണ്ട്. ബിസിനസ്സിൽ പുരോഗതിയുണ്ടാകും. ഇതോടൊപ്പം ദാമ്പത്യ ജീവിതവും സന്തോഷകരമായിരിക്കും.

മിഥുനം: ജ്യോതിഷ പ്രകാരം വ്യാഴം മേടരാശിയിൽ പ്രവേശിക്കുമ്പോൾ മിഥുന രാശിക്കാർക്കും ധാരാളം നേട്ടങ്ങൾ ലഭിക്കും. ഈ കാലയളവിൽ ഇത്തരക്കാർക്ക് എല്ലാ മേഖലയിലും വിജയം ലഭിക്കും. ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. വ്യാഴം മേടരാശിയിൽ പ്രവേശിക്കുമ്പോൾ രൂപപ്പെടുന്ന ഗജലക്ഷ്മി രാജയോഗം മിഥുന രാശിക്കാർക്ക് സമ്പത്തും സന്തോഷവും വർദ്ധിപ്പിക്കും. പഴയ നിക്ഷേപങ്ങളിൽ നിന്ന് നല്ല ലാഭം നേടുന്നതിൽ നിങ്ങൾക്ക് വിജയം ലഭിക്കും. മാത്രമല്ല ഇക്കാലയളവിൽ വരുമാനത്തിൽ വർധനവുണ്ടാകും.

ധനു (sagittarius):  പുതുവർഷത്തിൽ വ്യാഴത്തിന്റെ സംക്രമത്തിൽ നിന്നും രൂപപ്പെടുന്ന ഗജലക്ഷ്മി രാജയോഗം ധനു രാശിക്കാർക്ക് വൻ ധനലാഭം നൽകും. ഈ സമയത്ത് ഇവർക്ക് ബിസിനസ്സിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. മാത്രമല്ല ജോലിയിൽ സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്.പുതിയ ബിസിനസ്സ് തുടങ്ങാൻ ഈ സമയം അനുകൂലം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link