Gajlakshmi Yoga: ഗജലക്ഷ്മി രാജയോഗത്തോടെ ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ തുടങ്ങും!
വ്യാഴം മേട രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. മേട രാശിയിൽ ചന്ദ്രൻ നിൽക്കുന്നതിനാൽ ഗജലക്ഷ്മിയോഗം രൂപപ്പെടും. ഈ യോഗത്തിലൂടെ മൂന്ന് രാശിക്കാർക്ക് വിശേഷഫലങ്ങൾ ലഭിക്കും. അത് ആരൊക്കെയാണെന്ന് നോക്കാം...
മേടം (Aries): ജ്യോതിഷ പ്രകാരം ഈ വർഷം മേട രാശിക്കാർക്ക് പൊതുവെ അനുകൂല ഫലങ്ങളാണ്. ഏപ്രിലിൽ രൂപപ്പെടുന്ന ഗജലക്ഷ്മീ രാജയോഗം ഈ രാശിക്കാർക്ക് സാമ്പത്തികമായി വലിയ നേട്ടങ്ങൾ നൽകും. എല്ലാ മേഖലയിലും പുരോഗതി. ജോലിയിൽ സ്ഥാനക്കയറ്റവും കുടുംബത്തിൽ സന്തോഷവും ഉണ്ടാകും. വരുമാനം വർധിക്കാനുള്ള സാധ്യത സൃഷ്ടിക്കും. ബഹുമാനവും ആദരവും വർദ്ധിക്കും. കുടുംബ ജീവിതത്തിൽ സന്തോഷമുണ്ടാകും. കാലങ്ങളായി മുടങ്ങിക്കിടന്ന കാര്യങ്ങൾ ഈ സമയം പൂർത്തീകരിക്കും.
മിഥുനം (Gemini): ജ്യോതിഷികൾ പറയുന്നതനുസരിച്ച് ഈ കാലയളവിൽ മിഥുന രാശിക്കാർക്ക് കണ്ടക ശനി അവസാനിക്കും. കൂടാതെ ഈ സമയത്ത് വ്യാഴത്തിന്റെ കൃപയാൽ ഒരു വ്യക്തിക്ക് എല്ലാ മേഖലകളിലും വിജയം ലഭിക്കും. ഭാഗ്യം തെളിയും. പ്രതീക്ഷിച്ചതിലും കൂടുതൽ വരുമാനം ലഭിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. അവിവാഹിതർക്ക് വിവാഹാലോചനകൾ വരും.
ധനു (Sagittarius): ഏപ്രിലിൽ രൂപം കൊള്ളുന്ന ഗജലക്ഷ്മി രാജയോഗം ധനു രാശിക്കാർക്ക് ഗുണം ചെയ്യും. ധനു രാശിക്കാർക്ക് ജോലിയിലും, ബിസിനസിലും, മറ്റ് കാര്യങ്ങളിലും ഈ സമയം മികച്ച വിജയം ലഭിക്കും. വരുമാന വർദ്ധനവിന് സാധ്യത. കരിയറിൽ പുരോഗതിയുണ്ടാകും. ധനു രാശിക്കാർക്ക് പ്രണയം, വിവാഹം തുടങ്ങിയ കാര്യങ്ങളിൽ വിജയം ലഭിക്കും. വിവാഹിതർക്ക് നല്ല സമയമായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)