Gandhinagar Railway Station: റെയിൽവേ സ്റ്റേഷന് മുകളിൽ Five Star Hotel..!! ഇന്ത്യയിലാദ്യം, എവിടെയെന്നറിയുമോ?
രാജ്യത്ത് ഇത്തരമൊരു സംരംഭം ഇതാദ്യമാണ്. രാജ്യത്തെ മറ്റൊരു റെയിൽവേ സ്റ്റേഷനിലും ഇതുവരെയും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടിന്‍റെ തുടക്കമാണ് ഈ പദ്ധതി.
ഗാന്ധിനഗര്‍ റെയിൽവേ സ്റ്റേഷന്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് നിര്‍മ്മിച്ചിരിയ്ക്കുന്നത്. പ്രത്യേക പ്രാര്‍ത്ഥനാ മുറിയും Babay Feeding Room, ചെറിയ ആശുപത്രി എന്നിവ ഈ സ്റ്റേഷന്‍റെ പ്രത്യകതയാണ്. ഈ സ്റ്റേഷന് മുകളിലാണ് Five Star Hotel നിര്‍മ്മിച്ചിരിയ്ക്കുന്നത്.
ഈ ഹോട്ടലിൽ നിന്ന് നോക്കിയാല്‍ ഗാന്ധിനഗർ, മഹാത്മാ മന്ദിർ, വിനിയമസഭ മന്ദിരം എന്നിവ മുഴുവൻ ഒരൊറ്റ വരിയിൽ കാണാൻ ആളുകൾക്ക് കഴിയും.
റെയിൽവേ സ്റ്റേഷനിൽ നിർമ്മിച്ച ഈ പഞ്ചനക്ഷത്ര ഹോട്ടല്‍ ആളുകള്‍ക്ക് ഏറെ പ്രയോജനകരമാണ്. ഒന്നാമതായി, പുറത്തു നിന്ന് വരുന്ന വിനോദ സഞ്ചാരികൾക്ക് ഹോട്ടല്‍ താമസം ഓര്‍ത്ത് വിഷമിക്കേണ്ട. പഞ്ചനക്ഷത്ര ഹോട്ടലിന് കീഴിലാണ് റെയിൽവേ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലിൽ എത്താൻ സ്റ്റേഷനുള്ളിൽ നിന്ന് തന്നെ ഒരു ഗേറ്റ് തയ്യാറാക്കിയിട്ടുണ്ട്.
റെയിൽവേ സ്റ്റേഷന് മുകളില്‍ നിര്‍മ്മിച്ചിരിയ്ക്കുന്ന ഈ ഹോട്ടലില്‍ 300 മുറികളാണ് ഉള്ളത്. ഗാന്ധി ഗറിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ് ഗാന്ധിനഗർ റെയിൽവേ സ്റ്റേഷനിൽ നിർമ്മിച്ച ഈ പഞ്ചനക്ഷത്ര ഹോട്ടൽ. അതായത് ഇവിടെ നിന്ന് നോക്കിയാല്‍ ഗാന്ധിനഗർ മുഴുവൻ കാണാം.