Ganesh Chaturthi 2021: വിനായക ചതുർത്ഥി ആഘോഷിച്ച് ബോളിവുഡ് താരം ശില്പാ ഷെട്ടിയും മക്കളും, ചിത്രങ്ങള്‍ വൈറല്‍
ശില്പ ഷെട്ടി മക്കളായ വിയാൻ, സമിഷ എന്നിവർക്കൊപ്പമാണ് ഇത്തവണ Ganesh Chaturthi ആഘോഷിച്ചത്.
അശ്ലീല സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ ശില്പയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര ജയിലിലായാതിനാല്‍ മക്കളെയും കൂട്ടിയാണ് ശില്പ ഇത്തവണ Ganesh Chaturthi ആഘോഷിച്ചത്.
Ganesh Chaturthiയോടനുബന്ധിച്ചു നടന്ന പൂജകളുടെയും ആഘോഷങ്ങളുടെയും ചിത്രങ്ങള്‍ ഇതിനോടകം ശില്പ പങ്കുവച്ചിരുന്നു.
ശനിയാഴ്ച നിമജ്ജനത്തിനായി ഗണപതി വിഗ്രഹം എടുത്തതും ശില്പയാണ് എന്നത് അവരുടെ ബപ്പയോടുള്ള ഭക്തി വ്യക്തമാക്കുന്നു.
അതേസമയം, ഗണപതി നിമജ്ജന സമയത്ത് ശില്പാ ഷെട്ടിയും മക്കളും അണിഞ്ഞിരുന്ന വസ്ത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ശിൽപ ഷെട്ടിയും കുടുംബവും. തന്‍റെ മക്കളായ വിയാൻ, സമീഷ എന്നിവർക്കൊപ്പം ശനിയാഴ്ചയാണ് ശില്പ ഗണപതി നിമജ്ജനം ആഘോഷിച്ചത്.
ബോളിവുഡ് നടി ശിൽപ ഷെട്ടി വെള്ളിയാഴ്ചയാണ് ഗണപതിയെ ആഘോഷമായി വീട്ടിലേയ്ക് ആനയിച്ചത്.