Ganesh Chaturthi 2022: ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ വീട്ടിൽ ഗണപതിക്ക് വൻ വരവേൽപ്പ്, ചിത്രങ്ങള്‍ കാണാം
ഈ വർഷം ആഗസ്റ്റ് 31 ന് ഇന്ത്യയിൽ ഗണേശ ചതുർത്ഥി ആഘോഷിക്കും. പല ബോളിവുഡ് താരങ്ങളും ഏറ്റവും മികച്ച രീതിയിൽ ഈ ഉത്സവം ആഘോഷിക്കുന്നു.
എല്ലാ വർഷത്തേയും പോലെ ഈ വർഷവും ബോളിവുഡ് താരം ശിൽപ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും തങ്ങളുടെ വീട്ടില്‍ ഗണപതിയെ സ്വാഗതം ചെയ്തിരിയ്ക്കുകയാണ്.
മുംബൈയിലെ ലാൽബാഗിൽ നിന്നാണ് ശിൽപയും രാജും വളരെ മനോഹരമായ ഗണപതിയെ സ്വന്തമാക്കിയത്.
ശിൽപയുടെയും രാജിന്‍റെയും ഗണപതി വിഗ്രഹം വളരെ ആകർഷകമാണ്, ആർക്കും അതിൽ നിന്ന് കണ്ണെടുക്കാൻ കഴിയില്ല.
കാലിന് ഒടിവുള്ളതിനാൽ ശിൽപ വീട്ടിലിരുന്നാണ് ഗണപതിയെ സ്വീകരിച്ചത്. ശിൽപ ഷെട്ടിക്ക് ഗണപതിയില്‍ അഗാധമായ വിശ്വാസമുണ്ട്. ശിൽപ ഷെട്ടി എല്ലാ വർഷവും ഗണപതിയെ തന്‍റെ വീട്ടിലേക്ക് കൊണ്ടുവരികയും തുടര്‍ന്ന് ആഡംബരത്തോടെ നിമജ്ജനം ചെയ്യുകയും ചെയ്യുന്നു.