Bipin Rawat: മാതാപിതാക്കൾ ഒരുമിച്ച് യാത്രയായി; അവശേഷിച്ചത് രണ്ട് പെൺകുട്ടികൾ മാത്രം

Thu, 09 Dec 2021-3:53 pm,

ഡെറാഡൂണിലും ഷിംലയിലും പഠനം പൂർത്തിയാക്കിയ ജനറൽ ബിപിൻ റാവത്ത് ഐഎംഎ ഡെറാഡൂണിൽ നിന്നും സൈന്യത്തിൽ പ്രവേശിച്ചു. മീററ്റ് സർവ്വകലാശാലയിൽ നിന്ന് മിലിട്ടറി-മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസിൽ പിഎച്ച്ഡിയും ചെയ്തു. രാജ്യത്തെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS) ആയിരുന്നു ബിപിൻ റാവത്ത്.

ജനറൽ ബിപിൻ റാവത്തിനും മധുലിക റാവത്തിനും രണ്ട് പെൺമക്കളാണ്. ബിപിൻ റാവത്തിന്റെ പിതാവ് ലക്ഷ്മൺ സിംഗ് റാവത്ത് ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് ജനറൽ പദവിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്മ ഉത്തരകാശിയിൽ നിന്നുള്ള മുൻ നിയമസഭാംഗമായ (എംഎൽഎ) കിഷൻ സിംഗ് പർമറിന്റെ മകളായിരുന്നു.

രക്തസാക്ഷികളുടെ ഭാര്യമാരുടെ ജീവിതത്തിനും വികസനത്തിനുമായി നിരവധി പരിപാടികൾ മധുലികാ റാവത്ത് നടത്തിയിട്ടുണ്ട്. AWWA യുടെ പ്രസിഡന്റ് എന്ന നിലയിൽ യുദ്ധത്തിലോ മറ്റ് സൈനിക നടപടികളിലോ മരണമടഞ്ഞ രക്തസാക്ഷികളുടെ ഭാര്യമാരുടെയും ആശ്രിതരുടെയും ക്ഷേമത്തിനും അവരുടെ സമഗ്രമായ വികസനത്തിനും മുന്നിൽ നിന്നിരുന്നു മധുലിക റാവത്ത്.

സിഡിഎസ് പദവി ലഭിക്കുന്നതിന് മുമ്പ് കരസേനാ മേധാവിയുടെ 27-ാമത്തെ മേധാവിയായിരുന്നു അദ്ദേഹം. നേരത്തെ 2016 സെപ്തംബർ ഒന്നിന് അദ്ദേഹത്തെ കരസേനാ ഉപമേധാവിയായി നിയമിച്ചിരുന്നു. ജനറൽ റാവത്തിന്റെ ഭാര്യ മധുലിക റാവത്തിനും സൈന്യവുമായി ബന്ധമുണ്ടായിരുന്നു. അവർ ആർമി വിമൻ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റായിരുന്നു. ജനറൽ റാവത്തിന് രണ്ട് പെൺമക്കളുണ്ട്. അദ്ദേഹത്തിന്റെ മികച്ച സേവനത്തിന് അവാർഡുകൾ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

സിഡിഎസ് ബിപിൻ റാവത്ത് ഒരു സൈനിക കുടുംബത്തിൽ നിന്നാണ്. അദ്ദേഹത്തിന്റെ കുടുംബം എന്നും രാജ്യസേവനത്തിന് അർപ്പണബോധമുള്ളവരായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ലക്ഷ്മൺ സിംഗ് റാവത്തും  (L S Rawat) ലെഫ്റ്റനന്റ് ജനറലായി വിരമിച്ചു. റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് വീട്ടമ്മയും സാമൂഹിക പ്രവർത്തകയുമായിരുന്നു. കുടുംബത്തെ പരിപാലിക്കുന്നതിനൊപ്പം സാമൂഹിക പരിപാടികളിലും അവർ സജീവമായിരുന്നു.

ബിപിൻ റാവത്ത് മധ്യപ്രദേശിന്റെ മരുമകനായിരുന്നു.  ഷഹ്ദോൾ ജില്ലയിലെ സോഹാഗ്പൂർ അസംബ്ലി സീറ്റിൽ നിന്നുള്ള മുൻ കോൺഗ്രസ് എംഎൽഎ കുൻവർ മൃഗേന്ദ്ര സിങ്ങിന്റെ മകളായ മധുലിക റാവത്തിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link