ഇന്റർനെറ്റിലൂടെ സുഹൃത്തുക്കളായ ഇന്ത്യ-പാക് യുവതികൾ വിവാഹിതരായി..!

Thu, 03 Feb 2022-3:44 pm,

സൂഫി മാലിക്കും അഞ്ജലി ചക്രയും കാലിഫോർണിയയിൽ Tumblr വഴിയാണ് കണ്ടുമുട്ടിയത്. Tumblr ഒരു അമേരിക്കൻ മൈക്രോബ്ലോഗിംഗ്, സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റാണ്.  ചക്ര ഒരു ഇവന്റ് പ്ലാനറും മാലിക് ഒരു ആർട്ടിസ്റ്റുമാണ്. ദമ്പതികളാകുന്നതിന് 7 വർഷം മുമ്പ് ഇരുവരും പരിചയപ്പെട്ടിരുന്നു. Tumblr ലൂടെ പരസ്പരം ബ്ലോഗുകൾ പിന്തുടരുന്നതിലൂടെയാണ് ഇവർ തങ്ങളുടെ സൗഹൃദം ആരംഭിച്ചത്. തുടർന്ന് ഇൻസ്റ്റാഗ്രാമിലൂടെ ഇവർ കൂടുതൽ അറിഞ്ഞു.

 

2018 ജൂലൈ മുതൽ ഈ ദമ്പതികൾ ഒരുമിച്ചാണ്. 2019 ൽ ഒരു ബ്രാൻഡ് ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തപ്പോഴാണ് ഈ ജോഡികൾ വൈറലായത്. പ്രത്യേക അവസരങ്ങളിൽ ആളുകൾക്ക് സൗത്ത് ഏഷ്യൻ വസ്ത്രങ്ങൾ വാടകയ്ക്ക് നൽകുന്ന ബോറോ ദി ബസാർ എന്ന ബ്രാൻഡിന് വേണ്ടിയായിരുന്നു ഷൂട്ട്.

ചക്രയും സൂഫിയും വാരാന്ത്യ സമയത്ത് വിവാഹത്തിൽ പങ്കെടുക്കാൻ പോയിരുന്നു. വിവാഹച്ചടങ്ങിൽ ധരിക്കാനുള്ള സൗജന്യ വസ്ത്രങ്ങൾക്ക് പകരമായി ബ്രാൻഡുമായി ഇവർ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. അവരുടെ ഫോട്ടോഗ്രാഫർ സരോവർ അഹമ്മദ് ഷൂട്ടിംഗിൽ നിന്നുള്ള ചിത്രങ്ങൾ 'ഒരു ന്യൂയോർക്ക് ലവ് സ്റ്റോറി' എന്ന അടിക്കുറിപ്പോടെ ട്വീറ്റ് ചെയ്യുകയും ഇതിന് 50,000 ലൈക്കുകൾ ലഭിക്കുകയുമായിരുന്നു

മാലിക്കും ചക്രയും ഒരാഴ്‌ചയ്‌ക്ക് ശേഷം തങ്ങളുടെ കൂടുതൽ ഫോട്ടോകൾ പോസ്‌റ്റ് ചെയ്യുകയും അത് വൈറലാകുകയും ചെയ്തു. ട്വിറ്ററിൽ നിന്ന് ചിത്രങ്ങൾ വലിയ രീതിയിൽ വൈറലായതിനെ തുടർന്ന് ദിവസങ്ങൾക്കുള്ളിൽ ഇന്ത്യ, പാകിസ്ഥാൻ, യുകെ എന്നിവിടങ്ങളിലെ വാർത്താ വെബ്‌സൈറ്റുകളിലും പേപ്പറുകളിലും ടിവിയിലും ഇവർ ഹിറ്റായി. ഈ ലെസ്ബിയൻ ദമ്പതികളെ ആളുകൾ വളരെയധികം ഇഷ്ടപ്പെടാൻ തുടങ്ങുകയും അവർ ദക്ഷിണേഷ്യയിലെ ദമ്പതികളായി പ്രശസ്തരാകുകയും ചെയ്തു.

രണ്ട് വ്യത്യസ്ത മതങ്ങളുടെ കൂടിച്ചേരൽ കൂടിയാണ് ഈ ദമ്പതികളിലൂടെ ഉണ്ടായത്. മാലിക് മുസ്ലീമാണ് ഒപ്പം പാക്കിസ്ഥാനിയും. ചക്ര ഹിന്ദുവാണ് ഇന്ത്യക്കാരിയും. അവർ പറയുന്നത് ഞങ്ങളുടെ കഥ കവർ ചെയ്തപ്പോൾ മാധ്യമങ്ങൾ ഞങ്ങളുടെ ബന്ധത്തിന്റെ അത്തരം വശങ്ങളിലേക്ക് വളരെയധികം ശ്രദ്ധ ചെലുത്തിയിരുന്നുവെന്നാണ്.

ഈ ദമ്പതികൾ പരസ്പരം അവരുടെ സംസ്കാരങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നു. ഇവർ പറയുന്നത് ഇവർ തമ്മിൽ നിരവധി സാമ്യതകളുണ്ടെന്നാണ്. ഇവർ ഒരുമിച്ച് പാചകം ചെയ്യുകയും ഓരോ രാജ്യത്തേയും വ്യത്യസ്ത തരം പാചകങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. ഞങ്ങൾ പരസ്പരം സംഗീതം പങ്കിടുന്നുവെന്നും സൂഫി ഉറുദു പഠിപ്പിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.  

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link