Glass Bridge: 120 അടി നീളം 150 അടി ഉയരം; ഇന്ത്യയിലെ ഏറ്റവും വലിയ ചില്ലുപാലം വാ​ഗമണിൽ

Wed, 06 Sep 2023-10:58 am,

വിദേശ രാജ്യങ്ങളില്‍ കണ്ടുവരുന്ന ആധുനിക വിസ്മയം ഭാരത് മാത വെന്‍ച്വര്‍സ് പ്രൈവറ്റ് ലിമിറ്റിഡിന്റെ പേരിലുള്ള കിക്കി സ്റ്റാര്‍സും ഡിറ്റിപിസി ഇടുക്കിയും ചേര്‍ന്ന് മൂന്ന് മാസമെടുത്താണ് പൂര്‍ത്തിയാക്കിയത്.

കണ്ണാടി പാലത്തിൽ നിന്നുള്ള കാഴ്ചകൾ ഇടുക്കിയിലെത്തുന്ന സഞ്ചാരികള്‍ക്ക് നവ്യാനുഭവമാകും. 120 അടിയാണ് കണ്ണാടി പാലത്തിന്റെ നീളം. 

ഒരു തൂണില്‍ നിന്ന് തൂക്കിയിട്ടിരിക്കുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. ഭൂമിയില്‍ നിന്ന് 150 അടി ഉയരത്തില്‍ ആണ് സ്ഥിതിചെയ്യുന്നത്.

സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ ആകര്‍ഷിക്കും വിധമാണ് ഗ്ലാസ് ബ്രിഡ്ജിന്റെ നിര്‍മ്മാണം. ഗ്ലാസിന് മുകളിലൂടെ ഒരേസമയം 30 പേര്‍ക്ക് വരെ പ്രവേശനം സാധ്യമാകും. 500 രൂപയാണ് പാലത്തില്‍ കയറുന്നതിന് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

ഇത് സഞ്ചാരികള്‍ക്കായി തുറന്ന് നൽകുന്നതോടെ കാന്റിലിവര്‍ മോഡലിലുള്ള ബീഹാറിലെ 80 മീറ്റര്‍ നീളമുള്ള കണ്ണാടിപ്പാലം രണ്ടാം സ്ഥാനത്താകും. ഡിറ്റിപിസി സെന്ററുകളില്‍ പ്രതിദിനം ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന സ്ഥലമാണ് വാഗമണ്‍ മൊട്ടക്കുന്നും അഡ്വന്‍ചര്‍ പാര്‍ക്കും.

ഗ്ലാസ് ബ്രിഡ്ജിന് പുറമേ റോക്കറ്റ് ഇജക്ടര്‍, ജയന്റ് സ്വിംഗ്, സിപ്ലൈന്‍, സ്‌കൈ സൈക്ലിംഗ്, സ്‌കൈ റോളര്‍, ബംഗി ട്രംപോലൈന്‍ തുടങ്ങി സാഹസികതയുടെ ലോകം തന്നെയാണ് വാഗമണ്ണില്‍ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്.

ആറ് കോടി രൂപയാണ് ഇതിനായി ചിലവഴിച്ചിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link