Goa Thrilling Adventure : സാഹസിക യാത്ര എന്നാൽ ഗോവയിൽ ഇതാണ്
നിങ്ങൾ സാഹസികത അത്രയ്ക്ക് ഇഷ്ടപെടുന്നവരാണെങ്കിൽ, അത്രയും ധൈര്യമുണ്ടെകിൽ മാത്രം ചെയ്യാവുന്ന ഒന്നാണ് ബങ്കി ജമ്പിങ്. നോർത്ത് ഗോവയിലെ മായം തടാകത്തിൽ നിങ്ങൾക്ക് ബങ്കി ജമ്പിങ് നടത്താം. ഓസ്‌ട്രേലിയയുടെയും ന്യൂസിലൻഡിന്റെയും സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഇവിടെ ബങ്കി ജമ്പിങ് നടത്തുന്നത്.
നിങ്ങൾക്ക് വളരെ വ്യത്യസ്തമായ ഒരു ലോകത്തേക്ക് പോകാൻ ആഗ്രഹമുണ്ടോ? എങ്കിൽ നിങ്ങൾ ഗോവയിലെത്തിയാൽ സ്‌ക്യൂബാ ഡൈവിങ് എന്തായാലും ചെയ്യണം. നോർത്ത് ഗോവയിലും, സൗത്ത് ഗോവയിലും ഇതിനുള്ള സൗകര്യം ഉണ്ട്. ഒക്ടോബർ മുതൽ മെയ് വരെയുള്ള മാസങ്ങളാണ് ഇതിന് പറ്റിയ സമയം.
ആകാശത്ത് കൂടി ഒരു ഉല്ലാസയാത്രയും പരീക്ഷിച്ച് നോക്കാൻ ഏവർക്കും ആഗ്രഹമുണ്ടാവില്ലേ? ഇതിനുള്ള സൗകര്യവും ഗോവയിലുണ്ട്. പാരാ മോട്ടറിങ്. ഒരു കാർട്ടും, 2 സീറ്റുകളുമാണ് ഇതിനുള്ളത്. നിങ്ങളോടൊപ്പം ഒരു പൈലറ്റും ഉണ്ടാകും. ഇത് വളരെ സുരക്ഷിതവുമാണ്.
ഗോവയിലെ ചന്ദോറിൽ നിന്ന് രാവിലേ ആറരയ്ക്കാണ് യാത്ര തുടങ്ങുന്നത്. 7 പേർക്ക് ഇതിൽ ഒരുമിച്ച് യാത്ര ചെയ്യുന്നത്. ഒരു മണിക്കൂറോളമാണ് യാത്ര നീണ്ട് നിൽക്കുക. വളരെ സാഹസികവും, സന്തോഷകരവുമായ യാത്രയായിരിക്കും ഇത്.