Goddess Lakshmi: ലക്ഷ്മീ ദേവിയുടെ അനുഗ്രഹം ഈ രാശിക്കാർക്കൊപ്പം; നിങ്ങളുമുണ്ടോ?
ഏതൊക്കെ രാശിക്കാർക്കാണ് ഇനിയുള്ള നാല് മാസം ശുഭകരമെന്ന് നോക്കാം.
ചിങ്ങം: ലക്ഷ്മി അമ്മയുടെ അനുഗ്രഹത്താൽ ചിങ്ങം രാശിക്കാർക്ക് ഇനിയുള്ള 4 മാസം ഭാഗ്യകാലമാണ്. ലക്ഷ്മി ദേവിയുടെ കൃപയാൽ ബിസിനസ്സിൽ ലാഭമുണ്ടാകും. പണം വന്നുചേരും. പക്ഷേ ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്. മനസ്സ് സന്തുഷ്ടമായിരിക്കും, ആരോഗ്യവും തൃപ്തികരമായിരിക്കും.
കർക്കിടകം: ഈ രാശിക്കാർക്ക് വരുന്ന 4 മാസങ്ങൾ ശുഭകരമാണ്. കരിയറിൽ പുരോഗതിയുണ്ടാകും. മുടങ്ങിക്കിടന്ന പണവും തിരികെ ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
ധനു: ഓഗസ്റ്റ് മുതൽ വരുന്ന 4 മാസം ധനുരാശിക്കാർക്ക് വളരെ പ്രയോജനകരമാണ്. ലക്ഷ്മി ദേവിയുടെ കൃപയാൽ നിങ്ങളുടെ വരുമാനം വർധിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. കുടുംബത്തിൽ സന്തോഷമുണ്ടാകും. ബിസിനസിന് അനുകൂലമായ സമയമാണിത്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)