Gold Movie : അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡിനെ കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം

Thu, 01 Dec 2022-11:28 am,

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ഗോൾഡ് തീയേറ്ററുകളിൽ എത്തി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം ഇന്ന്, ഡിസംബർ 1 ന് തീയേറ്ററുകളിൽ എത്തിയിരിക്കുന്നത്.

പ്രേമം എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് 7 വർഷങ്ങൾക്ക് ശേഷം  അൽഫോൻസ് പുത്രൻ ഒരുക്കിയ ചിത്രമാണ് ഗോൾഡ്.

പൃഥ്വിരാജ് -  നയൻതാര എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഗോൾഡ്. ബോക്സ്ഓഫീസിൽ 100 കോടി നേടുമെന്ന് പ്രതീക്ഷയുള്ള പൃഥ്വിരാജ് ചിത്രം കൂടിയാണ് ഗോൾഡ്.

ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കേറ്റാണ് ലഭിച്ചത്, ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയത് ആമസോൺ പ്രൈം വീഡിയോസാണ്. എന്നാൽ ൽഫോൺസ് പുത്രൻ ചിത്രം കൂടി പോയാൽ 21 ദിവസം മാത്രമായിരിക്കും തിയറ്ററുകളിൽ പ്രദർശനം നടത്തുകയെന്ന് അഭ്യൂഹങ്ങൾ ഉണ്ട്. 

കാപ്പ ക്രിസ്മസ് റിലീസായി എത്തുമ്പോൾ പൃഥ്വിരാജിന്റെ തന്നെ അൽഫോൺസ് പുത്രൻ ചിത്രം ഒരു വെല്ലുവിളിയാകുമെന്ന് സംശയമാണ് ഇതിന് കാരണമെന്നും  പറയപ്പെടുന്നുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link