Gold Rate Today: സ്വർണ വിലയിൽ വർധനവ്; പവന് 200 രൂപ വർധിച്ചു!

Wed, 27 Nov 2024-12:04 pm,

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കേറുന്നു.  ഇന്നലെ ഒറ്റയടിക്ക് 960 രൂപ കുറഞ്ഞ സ്വർണവില ഇന്ന് 200 രൂപ കൂടിയിരിക്കുകയാണ്. ഇതോടെ ഇന്നത്തെ സ്വർണവില പവന് 56840 ആണ്.

ഗ്രാമിന് 25 രൂപയാണ് വർധിച്ചത് ഇതോടെ ഒരു ഗ്രാമിന് ഇന്ന് 7105 ആണ് വില.

കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് കുറഞ്ഞ സ്വർണവില 57000 ത്തിൽ താഴെ എത്തിയിരിക്കുകയാണ്. അതിനിടയ്ക്കാണ് ഇന്ന് വിലയിൽ വർധനവ് ഉണ്ടായിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ കുതിച്ചു കയറിയ സ്വര്‍ണ വിലയിൽ പിന്നീട് ഏറ്റക്കുറച്ചിലുകളുണ്ടാക്കി

രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ സ്വര്‍ണ വിലയിലും പ്രതിഫലിച്ചു. രണ്ടാഴ്ചയ്ക്കിടെ 3500 രൂപയോളം ഇടിഞ്ഞ ശേഷം അതുപോലെ തിരിച്ചുകയറിയ സ്വര്‍ണവില ഒന്ന് ഇടിയാൻ തുടങ്ങിയതും വീടും കറിയിരിക്കുകയാണ്.

നവംബർ മാസത്തിന്റെ ആദ്യ ദിനത്തിൽ 59,080 ആയിരുന്നു സ്വർണവില ഇടയ്ക്ക് 60000 കടക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വില കുറഞ്ഞ് 57000 ലേക്ക് എത്തിയിരുന്നു

നവംബർ 1 ന് സ്വർണവില 59080 ആയിരുന്നു. നവംബർ 2 ന് വില 120 രൂപ കുറഞ്ഞ് 58960 ആയി തുടർന്ന് നവംബർ 3 ന് വിലയിൽ മാറ്റമില്ലാതെ 58960 തന്നെയാണ്.  നവംബർ 4 നും സ്വർണവിലയിൽ മാറ്റമില്ല. നവംബർ 5 ന് 120 രൂപ കുറഞ്ഞ് 58, 840 എത്തി, നവംബർ 6 ന് 80 രൂപ കൂടി 58920 ഉം നവംബർ 7 ന് 1320 രൂപ കുറഞ്ഞ്  57,600 ആയി, നവംബർ 8 ന് 58280 ആയി, നവംബർ 9 ന് 80 രൂപ കുറഞ്ഞ് 58200 ആയി നവംബർ 10 നും അതെ വില തുടർന്നു, നവംബർ 11 ന് 440 രൂപ കുറഞ്ഞ് 57760 ആയി, നവംബർ 12 ന് 56680 രൂപയും നവംബർ 13 ന് സ്വർണവില 320 രൂപ കുറഞ്ഞ് 56360 ഉം നവംബർ 14 ന് 880 രൂപ കുറഞ്ഞ് 55480 ഉം നവംബർ 15 ന് സ്വർണവില 55560 ഉം നവംബർ 16 ന് 55480 ഉം, നവംബർ 17 ന് 55,480, നവംബർ 18 ന് 55960, നവംബർ 19 ന് 56520 ഉം നവംബർ 20 ന് 56,920 ഉം നവംബർ 21 ന് 57160 ഉം നവംബർ 22 ന് 640 കൂടി 57800 ഉം നവംബർ 23 ന് 58400 ഉം നവംബർ 24 ന് 58400, നവംബർ 25 ന് 57,600 ഉം നവംബർ 26 ന് 56, 640 ഉം നവംബർ 27 ന് 56,840 ആയി

ഡൽഹിയിൽ 22, carat സ്വർണവില (10 gram) 71,200 ഉം, 24 carat ന് 77,660 ആണ്

മുംബൈ 22 carat സ്വർണവില (10 gram)  71.050, 24 carat ന് 77,510

ബെംഗളൂരു- 22 carat സ്വർണവില (10 gram) യഥാക്രമം 71,050 ഉം 24 carat ന് 77,510

ഹൈദരാബാദ്- 22 carat സ്വർണവില (10 gram) 71050 ഉം 24 carat ന്  77,510 ഉം ആണ് വില

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link