Gold Saving Schemes: ഇന്ത്യയിലെ ഏറ്റവും മികച്ച സ്വര്‍ണ സമ്പാദ്യ പദ്ധതികളെക്കുറിച്ച് കൂടുതല്‍ അറിയാം

Wed, 17 Feb 2021-8:05 pm,

ജിആര്‍ടി ഗോള്‍ഡ് ഇലവന്‍ ഫ്‌ളെക്‌സി പ്ലാന്‍ (GRT Golden Eleven Flexi Plan)

പേര് സൂചിപ്പിക്കും പോലെ   11 മാസം കൊണ്ട് പൂര്‍ത്തിയാകുന്ന പദ്ധതിയാണ്   ജിആര്‍ടി ഗോള്‍ഡ് ഇലവന്‍ ഫ്‌ളെക്‌സി പ്ലാന്‍ (GRT Golden Eleven Flexi Plan. പ്രതിമാസം ഏറ്റവും കുറഞ്ഞത് 500 രൂപ അടച്ച് ആരംഭിക്കാവുന്ന സ്വര്‍ണ നിക്ഷേപ പദ്ധതിയാണ് ഇത്. അതായത് 11 മാസം മുടക്കമില്ലാതെ തവണകളടയ്ക്കണം. 12ാം മാസം അടച്ച പണത്തിനുള്ള സ്വര്‍ണം വാങ്ങാം. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വര്‍ണം വാങ്ങാന്‍ താത്പര്യമില്ലാത്തവര്‍ക്ക് മുഴുവന്‍ പണം തിരികെ ലഭിക്കും.

തനിഷ്ഖ് ഗോള്‍ഡന്‍ ഹര്‍വെസ്റ്റ് സ്‌കീം  &  തനിഷ്ഖ് സ്വര്‍ണനിധി സ്‌കീം

Tanishq Golden Harvest Scheme & Tanishq Swarna Nidhi Scheme

6 മുതല്‍ 10 മാസം വരെയാണ് ഈ പദ്ധതിയുടെ നിക്ഷേപ കാലാവധി. തവണകള്‍ പൂര്‍ത്തിയാകുമ്പോള്‍  അടച്ച പണം ഉപയോഗിച്ച്  സ്വര്‍ണം വാങ്ങാം. വാങ്ങുന്ന സ്വര്‍ണത്തിന്‍റെ മൂല്യത്തില്‍ 75%വരെ കിഴിവ് ഉപഭോക്താവിന് ലഭിക്കും. 

തൂക്കം അടിസ്ഥാനപ്പെടുത്തി പൊന്നില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് തനിഷ്ഖ് സ്വര്‍ണനിധി സ്‌കീം (Tanishq Swarna Nidhi Scheme) മുന്നോട്ടുവെയ്ക്കുന്നത്. 8 മാസമാണ് നിക്ഷേപത്തിന്‍റെ  കാലാവധി. ഈ കാലയളവില്‍ അടയ്ക്കുന്ന പണത്തിന് ആനുപാതികമായ സ്വര്‍ണം ഉപഭോക്താവിന്‍റെ  പേരില്‍ മാറ്റിവെയ്ക്കപ്പെടും. പണം നിക്ഷേപിക്കുന്ന ദിവസത്തെ സ്വര്‍ണനിരക്കാണ് ഇവിടെ അടിസ്ഥാനപ്പെടുത്തുക. 8 മാസക്കാലയളവില്‍ എത്ര തവണ വേണമെങ്കിലും നിക്ഷേപം നടത്താം. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ടിലുള്ള സ്വര്‍ണം ഉപഭോക്താവിന് എടുക്കാം.

പിഎന്‍ജി സുവര്‍ണ പൂര്‍ണിമ സ്‌കീം (PNG Suvarna Poornima Scheme)

ഈ പദ്ധതിക്ക് കീഴില്‍ പ്രതിമാസം എത്ര രൂപ അടയ്ക്കാമെന്ന് നിക്ഷേപകന് തീരുമാനിക്കാം.   തവണ നിശ്ചയിച്ചതിന് ശേഷം അടയ്‌ക്കേണ്ട തുകയില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല. 3,000 രൂപയാണ് ഏറ്റവും കുറഞ്ഞ തുക. കാലാവധി പൂര്‍ത്തിയായാല്‍ പണിക്കൂലിയില്‍ 10% കിഴിവോടെ ഉപഭോക്താവിന് സ്വര്‍ണം വാങ്ങാം. 

പിഎന്‍ജി കുബേര്‍ സ്‌കീം (PNG Kuber Scheme)  12 മാസമാണ് കുബേര്‍ പദ്ധതിയുടെ കാലാവധി. നിക്ഷേപം ആരംഭിക്കാനുള്ള ഏറ്റവും കുറഞ്ഞ തുകയാകട്ടെ 1,000 രൂപയും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അടച്ച പണത്തിന് ആനുപാതികമായ സ്വര്‍ണം നിക്ഷേപകന് ലഭിക്കും. കാലാവധി പൂര്‍ത്തിയാകുന്ന ദിവസത്തെ സ്വര്‍ണനിരക്കായിരിക്കും ഇവിടെ അടിസ്ഥാനപ്പെടുത്തുക. ഒപ്പം 8% അധിക പലിശയും 10% പണിക്കൂലി കിഴിവും ഉപഭോക്താവിന് ലഭിക്കും.

 

പിഎന്‍ജി ഗോള്‍ഡ് റഷ് (PNG Gold Rush) 

പ്രതിമാസം പണം മുന്‍കൂര്‍ അടച്ച് സ്വര്‍ണം വാങ്ങാനുള്ള അവസരമാണ് ഈ പദ്ധതി മുന്നോട്ടുവെയ്ക്കുന്നത്. 12, 24, 36 മാസങ്ങളുടെ കാലാവധി പദ്ധതിയിലുണ്ട്. പ്രതിമാസം 500 രൂപ മുതല്‍ പിഎന്‍ജി ഗോള്‍ഡ് റഷില്‍ നിക്ഷേപിക്കാം.

 ഐസിഐസിഐ ഡ്രീം ഗോള്‍ഡ് പ്ലാന്‍ (ICICI Dream Gold Plan) 

ഫിക്‌സഡ്, റെക്കറി൦ഗ് നിക്ഷേപങ്ങള്‍ വഴി സ്വര്‍ണം വാങ്ങാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. നിക്ഷേപത്തില്‍ വായ്പ നേടാനും ഉപഭോക്താവിന് അവസരമുണ്ട്. പദ്ധതിക്ക് കീഴില്‍ ഐസിഐസിഐ സ്വര്‍ണ നാണയം വാങ്ങുമ്പോള്‍ നിക്ഷേപകന് 30%  കിഴിവ് ലഭിക്കും. ഇതേസമയം, കാലാവധി പൂര്‍ത്തിയായി 3 മാസം കഴിഞ്ഞാല്‍ മാത്രമേ ഈ അനുകൂല്യം ലഭിക്കുകയുള്ളൂ. പ്രായപൂര്‍ത്തിയായ ഏതൊരു ഇന്ത്യന്‍ പൗരനും പദ്ധതിയില്‍ പങ്കുചേരാം. 

ഐസിഐസിഐ ഗോള്‍ഡ് മോണിട്ടൈസേഷന്‍ സ്‌കീം ( ICICI Gold monetization scheme)

ബാങ്കില്‍ നിക്ഷേപിച്ച സ്വര്‍ണത്തില്‍ നിന്നും പലിശ നേടാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. 3 വര്‍ഷമാണ് പദ്ധതിയുടെ ഏറ്റവും കുറഞ്ഞ കാലാവധി. ഏറ്റവും കുറഞ്ഞത് 30 ഗ്രാം സ്വര്‍ണം നിക്ഷേപകന്‍ ബാങ്കിന് നല്‍കണം. പദ്ധതിയുടെ കാലാവധി 15 വര്‍ഷം വരെ നീട്ടാന്‍ നിക്ഷേപകന് അവസരമുണ്ട്. വാര്‍ഷികാടിസ്ഥാനത്തിലായിരിക്കും പലിശ വരുമാനം ലഭിക്കുക.

ഐസിഐസിഐ പ്യുവര്‍ ഗോള്‍ഡ് (ICICI Pure Gold)    ഐസിഐസിഐ പ്യുവര്‍ ഗോള്‍ഡ്: 0.5, 1, 2.5, 5, 10, 20, 50, 100 ഗ്രാം അടിസ്ഥാനത്തില്‍ 24 കാരറ്റ് സ്വര്‍ണം ഐസിഐസിഐ ബാങ്കില്‍ നിന്നും വാങ്ങാന്‍ ഈ പദ്ധതി സഹായിക്കും. സ്വര്‍ണത്തിന്റെ ശുദ്ധി സംബന്ധിച്ച സാക്ഷ്യപത്രം ബാങ്ക് ഉപഭോക്താവിന് നല്‍കും. 

ഐസിഐസിഐ സോവറീന്‍ ഗോള്‍ഡ് ബോണ്ട് (ICICI Sovereign Gold Bond)

8 വര്‍ഷമാണ് ബോണ്ടിന്‍റെ  കാലാവധി. അഞ്ചാം വര്‍ഷം മുതല്‍ നിക്ഷേപം തിരിച്ചെടുക്കാന്‍ അവസരമുണ്ട്. സര്‍ക്കാരിന്‍റെ  അനുമതിയോടുള്ള ബോണ്ടായതിനാല്‍  റിട്ടേണുകള്‍ ഉറപ്പായും ലഭിക്കും. നിക്ഷേപത്തുക തിരിച്ചുവേണമെന്നുള്ളവര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നും ബോണ്ട് കൈമാറ്റം ചെയ്യാം.

എച്ച്ഡിഎഫ്‌സി സോവറീന്‍ ഗോള്‍ഡ് ബോണ്ട് (HDFC Sovereign Gold Bond)

8 വര്‍ഷമാണ് ബോണ്ടിന്‍റെ  കാലാവധി. അഞ്ചാം വര്‍ഷം മുതല്‍ നിക്ഷേപം തിരിച്ചെടുക്കാം. പ്രതിവര്‍ഷം 2.5 ശതമാനം പലിശ നിരക്ക് ലഭിക്കും. ഉപഭോക്താവ് ഏറ്റവും കുറഞ്ഞത് 1 ഗ്രാം സ്വര്‍ണത്തില്‍ നിക്ഷേപം നടത്തണം. പരമാവധി നിക്ഷേപം 4 കിലോ വരെയാകാം. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link