Rahu Gochar 2023: രാഹു മീന രാശിയിലേക്ക്, ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടം!

Thu, 04 May 2023-8:22 pm,

ജാതകത്തിൽ രാഹു ഉച്ച സ്ഥാനത്താണെങ്കിൽ അത് ആ വ്യക്തിക്ക് വളരെ പ്രശസ്തിയും ഉയർന്ന സ്ഥാനവും ധനവും നൽകും. രാഹുവും കേതുവും ഒന്നര വർഷത്തിനുള്ളിൽ രാശി മാറുന്ന ഗ്രഹങ്ങളാണ്. ഈ വർഷം ഒക്ടോബർ 30 ന് രാഹു സംക്രമിക്കും. രാഹു മേടത്തിൽ നിന്നും മീന രാശിയിൽ പ്രവേശിക്കും.  അതിന്റെ ഫലം എല്ലാ രാശിക്കാരിലും ദൃശ്യമാകും. പ്രത്യേകിച്ചും ഈ 3 രാശിക്കാർക്ക് രാഹു സംക്രമണം ശക്തമായ സമ്പത്തും ഉന്നത  സ്ഥാനമാനങ്ങളും നൽകും.

വൃശ്ചികം (Scorpio): രാഹു സംക്രമം വൃശ്ചിക രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇവർക്ക് ഈ സമയം പെട്ടെന്ന് ധന ലാഭമുണ്ടാക്കും. നിക്ഷേപത്തിൽ നിന്ന് ലാഭം, ഷെയർ മാർക്കറ്റ്, വാതുവെപ്പ്, ലോട്ടറി എന്നിവയുമായി ബന്ധപ്പെട്ടവർക്കും ഗുണം ഉണ്ടാകും. ബിസിനസ്സിൽ പുരോഗതീയും ലാഭവും അതിവേഗം വർദ്ധിക്കും. ഈ രാശിക്കാർക്ക് വരുമാനത്തിൽ വർദ്ധനവുണ്ടാകും.

മകരം (Capricorn): രാഹുവിന്റെ രാശി സംക്രമം മകരം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഈ രാശിക്കാരുടെ ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. ശത്രുക്കളുടെ മേൽ നിങ്ങൾക്ക് വിജയം ലഭിക്കും. വലിയ വിജയമോ നേട്ടമോ കൈവരിക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ധനലാഭം ഉണ്ടാകും. സഹോദരങ്ങളുടെ സഹകരണം നിങ്ങൾക്ക് ഒരു വലിയ പിന്തുണയായിരിക്കും. വസ്തു വാങ്ങാനുള്ള സാധ്യത കാണുന്നു.

കുംഭം (Aquarius): ശനി ഇപ്പോൾ അതിന്റെ രാശിയായ കുംഭത്തിലാണ്. 2025 മാർച്ച് വരെ അവിടെ തുടരും. ശനിയും രാഹുവും സൗഹൃദ ഗ്രഹങ്ങളായതിനാൽ രാഹു സംക്രമണം കുംഭ രാശിക്കാർക്ക് ഗുണം ചെയ്യും. ഈ രാശിക്കാർക്ക് ഈ സമയം പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ നൽകും ഇത് അവരുടെ സാമ്പത്തിക അവസ്ഥയിൽ വളരെയധികം പുരോഗതിയുണ്ടാക്കും. ജോലി ചെയ്യുന്നവർക്ക് പുതിയ തൊഴിൽ വാഗ്‌ദാനം ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link