Mars Transit: ചൊവ്വ പൂയം നക്ഷത്രത്തിൽ; ഇവർക്ക് നേട്ടങ്ങളുടെ നവംബർ, ഉയർന്ന ശമ്പളം, നല്ല ജോലി
ഓരോ രാശികളിലും ഈ നക്ഷത്രമാറ്റത്തിന്റെ ഗുണ-ദോഷ ഫലങ്ങളുണ്ടാകും. ഏതെല്ലാം രാശികൾക്കാണ് ഈ നവംബർ മാസത്തിൽ നേട്ടങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് നോക്കാം.
മേടം രാശിക്കാര്‍ക്ക് ഈ കാലയളവിൽ വലിയ നേട്ടങ്ങൾ ലഭിക്കും. ബിസിനസിൽ ലാഭമുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. സഹപ്രവർത്തകരിൽ നിന്നും പിന്തുണയുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. മാനസിക സമാധാനമുണ്ടാകും. കുടുംബത്തിൽ സന്തോഷമുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. വിദ്യാർത്ഥികൾക്കും നല്ല സമയമാണ്.
തുലാം രാശിക്കാരുടെ ആഗ്രഹങ്ങൾ സഫലമാകും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസിലും ലാഭമുണ്ടാകും. വിദ്യാർത്ഥികൾക്കും അനുകൂല സമയമാണ്. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മിടുക്കരാണ് ഇക്കൂട്ടർ.
കുംഭം രാശിക്കാരായ ദമ്പതികള്‍ക്കിടയില്‍ സ്നേഹവും ഐക്യവും വര്‍ദ്ധിക്കും. യാത്രകൾ ചെയ്യാൻ സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ കുറയും. ബിസിനസിൽ ലാഭമുണ്ടാകും. പുതിയ വാഹനം വാങ്ങാൻ അവസരമുണ്ടാകും. ശമ്പള വർധനവുണ്ടാകും. വിദ്യാർത്ഥികൾക്കും സമയം അനുകൂലമാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.