Surya Gochar 2023: 12 മാസത്തിന് ശേഷം സൂര്യന്‍ സ്വരാശിയിൽ; ഈ 3 രാശിക്കാർ തിളങ്ങും സൂര്യനെപ്പോലെ!
സൂര്യന്റെ ഈ രാശി മാറ്റത്തെ സംക്രാന്തി എന്നാണ് പറയുന്നത്. ഈ സമയത്ത് സൂര്യന്‍ കര്‍ക്കടക രാശിയില്‍ ഇരിക്കുകയാണ്. ആഗസ്റ്റ് 17 ന് സൂര്യന്‍ സ്വന്തം രാശിയായ ചിങ്ങത്തിലേക്ക് പ്രവേശിക്കും.
ഒരു വര്‍ഷത്തിനു ശേഷം സൂര്യന്‍ വീണ്ടും സ്വരാശിയില്‍ പ്രവേശിക്കുന്നു. സൂര്യന്റെ ഈ സംക്രമണത്തോടെ ചില രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ കിട്ടും. ഇവർക്ക് ധന ലാഭത്തോടൊപ്പം സമൂഹത്തില്‍ ബഹുമാനവും ആദരവും ലഭിക്കും.
സൂര്യന്റെ ചിങ്ങം രാശി സംക്രമത്തില്‍ നിന്ന് ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് മിന്നിത്തിളങ്ങുക എന്നറിയാം...
മിഥുനം (Gemini): മിഥുന രാശിയില്‍ സൂര്യന്‍ ഈ സമയം മൂന്നാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. തൊഴില്‍ ചെയ്യുന്ന ആളുകളുടെ ജോലികള്‍ പ്രശംസിക്കപ്പെടും. ഇതോടൊപ്പം പ്രമോഷന്‍ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ വീണ്ടും തുടങ്ങും. കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ ഒരു യാത്ര പോകാൻ യോഗമുണ്ട്
കര്‍ക്കടകം (Cancer): കര്‍ക്കിടകം രാശിയില്‍ സൂര്യന്‍ രണ്ടാം ഭാവത്തിലാണ് പ്രവേശിക്കുന്നത്. സമ്പാദ്യത്തിന്റെയും സംസാരത്തിന്റെയും കുടുംബത്തിന്റെയും ഭവനമാണ് ഇത്. ഇത്തരമൊരു സാഹചര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് പെട്ടെന്ന് ധനലാഭമുണ്ടാകും. ജോലി ചെയ്യുന്നവര്‍ക്ക് ഒരുപാട് സന്തോഷം ഉണ്ടാകും. കുടുംബത്തിൽ കൂട്ടായ്മ ഉണ്ടാകും. അവര്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കും. എന്നാല്‍ നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും ഈ സമയം അല്‍പ്പം നിയന്ത്രണം പാലിക്കുന്നത് നന്നായിരിക്കും.
ചിങ്ങം (Leo): ഈ രാശിയില്‍ സൂര്യന്‍ ലഗ്‌ന ഗൃഹത്തില്‍ പ്രവേശിക്കും. ചിങ്ങം രാശിയുടെ അധിപനാണ് സൂര്യന്‍. അതുകൊണ്ടുതന്നെ ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം നല്ല ആരോഗ്യവും ഊര്‍ജ്ജവും ആത്മവിശ്വാസവും ഉണ്ടായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശക്തിയാല്‍ നിങ്ങള്‍ക്ക് ജോലിയില്‍ വിജയം നേടാന്‍ കഴിയും. നിരവധി പുതിയ സുവര്‍ണ്ണാവസരങ്ങള്‍ കണ്ടെത്താനാകും. ആരോഗ്യം നല്ലതായിരിക്കും. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ നിങ്ങള്‍ക്ക് എല്ലാവരുടെയും ഹൃദയം കീഴടക്കാനും കഴിയും.