Budhaditya Rajayoga 2025: ശനിയുടെ രാശിയിൽ ബുധാദിത്യ രാജയോഗം; ഈ രാശിക്കാർക്ക് ഭാഗ്യ വർഷം; ആഗ്രഹിച്ചത് സ്വന്തമാക്കും!

Fri, 20 Dec 2024-9:57 am,

Surya Budh Yuti 2025: വേദ ജ്യോതിഷമനുസരിച്ച് സൂര്യ-ബുധ സംയോകത്തിലൂടെ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും.  അതിലൂടെ പുതുവർഷത്തിൽ ചില രാശിക്കാർ മിന്നിത്തിളങ്ങും.  ആ രാശികൾ ഏതൊക്കെ അറിയാം...

Budhaditya Rajyog In Makaram: പല ശുഭകരമായ രാജയോഗങ്ങളും ജ്യോതിഷത്തിൽ പരാമർശിക്കപ്പെടാറുണ്ട്. ഒരു വ്യക്തിയുടെ ജാതകത്തിൽ ഈ രാജയോഗം വന്നാൽ പിന്നെ അവർക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല. ഒപ്പം അവർക്ക് സമൂഹത്തിൽ ബഹുമാനവും അന്തസ്സും ലഭിക്കും. 

ജനുവരി 14 ന് സൂര്യൻ മകരരാശിയിലും ജനുവരി 24 ന് ബുധൻ മകരത്തിലും സംക്രമിക്കും. അതിലൂടെ മകരത്തിൽ ബുദ്ധാദിത്യ രാജയോഗം രൂപപ്പെടും. അത്തരമൊരു സാഹചര്യത്തിൽ, ഈ രാജയോഗത്തിൻ്റെ ഫലം എല്ലാ രാശികളിലുമുള്ളവർക്ക് ഉണ്ടാകും.

എങ്കിലും 3 രാശികളുണ്ട് അവർക്കായിരിക്കും കൂടുതൽ ഭാഗ്യ നേട്ടങ്ങൾ ലഭിക്കുക. ഇവർക്ക് ബഹുമാനവും അന്തസ്സും ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെ? നോക്കാം...

തുലാം (Libra): ഇവർക്ക് ബുധാദിത്യ രാജയോഗത്തിൻ്റെ രൂപീകരണം വളരെയധികം ഗുണം ചെയ്യും. ഈ രാശിയുടെ നാലാം സ്ഥാനത്താണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങളുടെ സുഖസൗകര്യങ്ങൾ വർദ്ധിക്കും. ഒരു വാഹനമോ വസ്തുവോ വാങ്ങാൻ യോഗം. കരിയറിൽ പുതിയ അവസരം ലഭിച്ചേക്കാം. ധന  നിക്ഷേപത്തിലൂടെ മികച്ച വരുമാനം ലഭിക്കും

മകരം (Capricorn): ബുധാദിത്യ രാജയോഗം ഇവർക്കും നൽകും വാൻ നേട്ടങ്ങൾ.  ഈ രാശിയുടെ ലഗ്ന സ്ഥാനത്താണ്ത്ത് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് ബഹുമാനവും അന്തസ്സും ലഭിക്കും. സമൂഹത്തിൽ ജനപ്രിയനാകുകയും ചെയ്യും. ആത്മവിശ്വാസം വർദ്ധിക്കും, വിവാഹിതർ പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കും. ഈ കാലയളവ് നിങ്ങളുടെ കരിയറിൽ പ്രത്യേക വിജയം പ്രദാനം ചെയ്യും. ആഗ്രഹങ്ങൾ സഫലമാകും, അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം

ധനു (Sagittarius): ഈ രാജയോഗം ഇവർക്കും അടിപൊളി നേട്ടങ്ങൾ നൽകും. കാരണം ഈ രാശിയുടെ ധന ഗൃഹത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഈ കാലയളവിൽ ഇവർക്ക് അപ്രതീക്ഷിതമായി ധനനേട്ടം ഉണ്ടാകും.  സാമ്പത്തികമായി വളരെ അനുകൂലമായിരിക്കും. പുതിയ വസ്തു വാങ്ങാനോ നിക്ഷേപിക്കാനോ സാധ്യത. ദീർഘകാലമായി നിലനിന്നിരുന്ന സാമ്പത്തിക തർക്കങ്ങൾ അവസാനിക്കും. 

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link