Vaikuntha Ekadashi 2025: വൈകുണ്ഠ ഏകാദശി 2025: മഹാവിഷുവിന്റെ അനുഗ്രഹത്താൽ ജനുവരി 10 മുതൽ ഇവരുടെ ഭാഗ്യം മാറിമറിയും!

Mon, 06 Jan 2025-1:19 pm,

Vaikuntha Ekadashi 2025 Impact: എല്ലാ വർഷവും ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് സ്വർഗ്ഗവാതിൽ അഥവാ വൈകുണ്ഠ ഏകാദശി. ഇത് 2025 ലെ ആദ്യത്തെ ഏകാദശി മാത്രമല്ല വൈഷ്ണവ ഹിന്ദുക്കളുടെ ഏറ്റവും വലിയ വ്രതാനുഷ്ഠാനങ്ങളിൽ ഒന്നുമാണ്. 

ഈ ഏകാദശിയെ പുത്രദ ഏകാദശി എന്നും പറയും. ഈ ഏകാദശിയുടെ വേളയിൽ ജ്യോതിഷത്തിൽ വളരെ ശുഭകരമായി കണക്കാക്കുന്ന പ്രത്യേക യോഗകളുടെ സംയോജനം രൂപപ്പെടുന്നുണ്ട്. കൂടാതെ, ഈ ദിവസം വെള്ളിയാഴ്ചയായതുകൊണ്ട് മഹാവിഷ്ണുവിൻ്റെ ഉത്തമപകുതിയും സമ്പത്തിൻ്റെ ദേവതയുമായ ലക്ഷ്മി ദേവിക്ക് സമർപ്പിച്ചിരിക്കുന്നു.

വൈകുണ്ഠ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ മഹാവിഷ്ണുവിൻ്റെ കൃപയാൽ എല്ലാ കാര്യങ്ങളിലും വിജയം ലഭിക്കുമെന്നാണ് വിശ്വാസം. പണ്ഡിതന്മാരും ജ്യോതിഷികളും പറയുന്നതനുസരിച്ച് 2025 ലെ ആദ്യ ഏകാദശിയാണ് ഈ വെള്ളിയാഴ്ച വരുന്നത്. 

ഈ ദിവസം ശുക്ല യോഗം രൂപപ്പെടുന്നുണ്ട്. ഇത് ജ്യോതിഷത്തിലെ ശുഭകരവും ഫലദായകവുമായ യോഗമായിട്ടാണ് കണക്കാക്കുന്നത്. ഇതുകൂടാതെ, ഈ ദിവസം കൂർമ്മ ദ്വാദശി കൂടിയാണ്, ഇത് മഹാവിഷ്ണുവിൻ്റെ രണ്ടാം അവതാരത്തിൻ്റെ ജന്മദിനം കൂടിയാണ്.

വൈകുണ്ഠ ഏകാദശി ദിനത്തിൽ അതായത് ജനുവരി 10 ന് ചന്ദ്രൻ അതിൻ്റെ ഏറ്റവും ഉയർന്ന രാശിയായ ഇടവത്തിൽ ആയിരിക്കും, സൂര്യൻ ധനു രാശിയിലും. ജ്യോതിഷികൾ പറയുന്നതനുസരിച്ച്, ഈ എല്ലാ യോഗങ്ങളുടെയും സംയോഗം എല്ലാ രാശിക്കാരിലും നല്ലതും ചീത്തയുമായ സ്വാധീനം ചെലുത്തും, എങ്കിലും 

ഈ 5 രാശികൾക്ക് മഹാവിഷ്ണുവിന്റേയും ലക്ഷ്മി ദേവിയുടെയും സ്പെഷ്യൽ അനുഗ്രഹമുണ്ടാകും.  ഇതിലൂടെ ഇവർക്ക് എല്ലാ മേഖലയിലും വിജയസാധ്യതയുണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയാം...

മേടം (Aries): മഹാവിഷ്ണുവിൻ്റെ കൃപയാൽ പുതുവർഷം ഇവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ജോലിയിൽ നേട്ടം, സാമ്പത്തിക സ്ഥിതിയിൽ വലിയ പുരോഗതി, ബിസിനസ്സിൽ നിക്ഷേപിക്കുന്നത് നല്ല ലാഭം നൽകും. ഉദ്യോഗാർത്ഥികൾക്ക് സ്ഥാനക്കയറ്റത്തോടൊപ്പം പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. പുതിയ പദ്ധതികളുടെ പ്രവൃത്തി തുടങ്ങുന്നതിനും ഈ സമയം അനുകൂലം. ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. ചിട്ടയായ വ്യായാമവും യോഗയും സ്വീകരിക്കുന്നതിലൂടെ, നിങ്ങൾക്ക് ഫിറ്റ്നസും ഊർജ്ജസ്വലതയും അനുഭവപ്പെടും.

കർക്കടകം (Cancer): വൈകുണ്ഠ ഏകാദശിയിലെ ശുഭകരമായ യോഗങ്ങൾ കർക്കടക രാശിയിലുള്ളവർക്ക് ആത്മവിശ്വാസത്തിനും വിജയത്തിനും വഴിയൊരുക്കും. നിങ്ങളുടെ പുതിയ ആശയങ്ങളും പദ്ധതികളും സാമ്പത്തിക നേട്ടങ്ങൾ നൽകും. പങ്കാളിത്തത്തിൽ പ്രവർത്തിക്കാൻ ഈ സമയം അനുയോജ്യമാണ്. ബിസിനസ്സിൽ നിന്ന് വലിയ നേട്ടംഉണ്ടാക്കും, കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങൾ ബന്ധങ്ങളെ ശക്തിപ്പെടുത്തും. ആരോഗ്യത്തിൻ്റെ കാര്യത്തിൽ ഈ വർഷം നല്ലതായിരിക്കും, ഭക്ഷണക്രമം സൂക്ഷിക്കുക.

തുലാം (Libra):  പുതുവർഷത്തിൽ ഇവർക്ക് ഭാഗ്യത്തിന്റെ പൂർണ പിന്തുണയുണ്ടാകും. നിങ്ങളുടെ ബുദ്ധിശക്തിയും തീരുമാനമെടുക്കാനുള്ള കഴിവും വർദ്ധിക്കും. ജോലിയിലും ബിസിനസ്സിലും വിജയം, . ഉദ്യോഗാർത്ഥികൾക്ക് സ്ഥാനക്കയറ്റത്തിനും പുതിയ ഉത്തരവാദിത്തങ്ങൾക്കും അവസരം, ബിസിനസുകാർക്ക് പുതിയ ഡീലുകൾക്കും പങ്കാളിത്തത്തിനും ഈ വർഷം അനുകൂലമാണ്. ആത്മവിശ്വാസം വലിയ തീരുമാനങ്ങൾ എടുക്കാൻ നിങ്ങളെ സഹായിക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം കൂടുതൽ ദൃഢമാകും. ചിട്ടയായ വ്യായാമവും സമീകൃതാഹാരവും നിങ്ങളെ മാനസികമായും ശാരീരികമായും ആരോഗ്യകരമാക്കും.

ധനു (Sagittarius): വൈകുണ്ഠ ഏകാദശിയുടെ ശുഭകരമായ യോഗങ്ങൾ ഇവർക്കും  ആത്മവിശ്വാസവും വിജയവും നൽകും. വിദ്യാഭ്യാസത്തിലും ജോലിയിലും നിങ്ങൾക്ക് വിജയം, വിദ്യാർത്ഥികൾക്കും കരിയറിൽ മാറ്റം ആഗ്രഹിക്കുന്നവർക്കും ഈ വർഷം മികച്ചതായിരിക്കും, പദ്ധതികളും പരിശ്രമങ്ങളും വിജയിക്കും, മതപരവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിലൂടെ നിങ്ങൾക്ക് ബഹുമാനം ലഭിക്കും. വീട്ടിലെ അന്തരീക്ഷം സുഖകരമായിരിക്കും. കുടുംബത്തിലെ മുതിർന്നവരുടെ ആരോഗ്യം മെച്ചപ്പെടും. 

മീനം (Pisces): മഹാവിഷ്ണുവിൻ്റെ പ്രത്യേക കൃപയാൽ ഈ വർഷം മീനരാശിക്കാർക്ക് പുതിയ നേട്ടങ്ങൾ ഉണ്ടാകും.  കരിയറിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഔദ്യോഗിക ജീവിതത്തിൽ പുരോഗതി, ബിസിനസുകാർക്ക് പുതിയ അവസരം, തൊഴിൽ ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടങ്ങൾ,   സാങ്കേതിക-വിദ്യാഭ്യാസ രംഗങ്ങളിൽ പുരോഗതി,  കുടുംബ പിന്തുണയോടെ നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും. ആരോഗ്യം മെച്ചപ്പെടും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link