Shadashtak Yoga: ഷഡാഷ്ടക യോഗത്താൽ ഇവർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?
Mangal Shani Gochar: ജ്യോതിഷ പ്രകാരം നിലവിൽ ചൊവ്വ കർക്കടകത്തിലും ശനി കുംഭത്തിലുമാണ്. രണ്ട് ഗ്രഹങ്ങളും പരസ്പരം ആറും എട്ടും ഭാവത്തിലാണ് ഉള്ളത്. ഇതുമൂലം ഷഡാഷ്ടകയോഗം രൂപം കൊള്ളുന്നു. ഇത് വളരെ ശുഭകരമായ ഒരു യോഗമാണ്. ഇത് 3 രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും.
ജ്യോതിഷത്തിൽ നീതിയുടെയും ശിക്ഷയുടെയും ദേവനായ ശനിയും ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയും വളരെ പ്രാധാന്യമുള്ളതാണ്.
ചൊവ്വയുടെ രാശിമാറ്റം ചുരുങ്ങിയ സമയത്തിനുള്ളിൽ സംഭവിക്കുമ്പോൾ ശനി ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാൻ രണ്ടര വർഷമെടുക്കും. ഇത്തരമൊരു സാഹചര്യത്തിൽ ശനി ഒരു രാശിയിലേക്ക് തിരികെ എത്താൻ ഏകദേശം 30 വർഷത്തെ സമയമെടുക്കും.
നിലവിൽ ശനി അതിൻ്റെ മൂല ത്രികോണ രാശിയായ കുംഭത്തിലാണ്. അതുപോലെ ധൈര്യം, ശക്തി എന്നിവയുടെ ഘടകമായ ചൊവ്വ കർക്കടക രാശിയിലാണ്. ഇതിലൂടെ ഒരു അപൂർവ്വ യോഗം സൃഷ്ടിക്കുന്നു. ജ്യോതിഷത്തിൽ ഷഡാഷ്ടക യോഗം അശുഭകരമായ ഒരു യോഗമായിട്ടാണ് കണക്കാക്കപ്പെടുന്നതെങ്കിലും,
ശനിക്കും ചൊവ്വയ്ക്കും ചെടരുമ്പോൾ പ്രത്യേക അനുഗ്രഹങ്ങൾ ലഭിക്കുന്ന ചില രാശികളുമുണ്ട്. ഷഡാഷ്ടക യോഗയുടെ രൂപീകരണത്തിൽ നിന്ന് ഏത് രാശിക്കാർക്ക് നേട്ടമുണ്ടാകുമെന്ന് നമുക്ക് നോക്കാം.
മേടം (Aries): ശനിയും ചൊവ്വയും ചേർന്ന് രൂപം കൊള്ളുന്ന ഷഡാഷ്ടക യോഗം ഇവർക്ക് അനുകൂലമായിരിക്കും. എല്ലാ മേഖലയിലും വിജയം കൈവരിക്കാനാകും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും, ബിസിനസ്സിൽ നിങ്ങൾക്ക് ഒരു പുതിയ പ്ലാൻ ഉണ്ടാക്കാം, ജോലിസ്ഥലത്ത് ധാരാളം നേട്ടങ്ങൾ നൽകും, ജീവിതത്തിൽ സന്തോഷം, ദാമ്പത്യ ജീവിതം നല്ലതായിരിക്കും.
കുംഭം (Aquarius): ശനിയും ചൊവ്വയും ചേർന്ന് രൂപപ്പെടുന്ന ഷഡാഷ്ടകയോഗം ഇവർക്ക് നേട്ടങ്ങൾ നൽകും. ആത്മവിശ്വാസവും ധൈര്യവും വർദ്ധിക്കും, എല്ലാ മേഖലയിലും വിജയം, ദീർഘനാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, ബിസിനസ്സിൽ വലിയ വിജയം, നിരവധി പുതിയ തൊഴിലവസരങ്ങൾ ലഭ്യമായേക്കാം.
തുലാം (Libra): ശനിയും ചൊവ്വയും ചേർന്ന് രൂപപ്പെടുന്ന ഷഡാഷ്ടകയോഗം ഇവര്ക്ക് നൽകും സുവർണ്ണ കാലം, സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും, സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പൂർണ്ണ പിന്തുണ, ചൊവ്വയിൽ നിന്നും ശനിയിൽ നിന്നും അപാരമായ അനുഗ്രഹങ്ങൾ ലഭിക്കും. ദീർഘനാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. കുടുംബത്തിലെ പ്രശ്നങ്ങൾ അവസാനിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)