Golden Globe Awards 2024 : മികച്ച സംവിധായകൻ നോളൻ, നടൻ കിലിയൻ മർഫി; ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ വാരിക്കൂട്ടി ഓപ്പൺഹെയ്മർ

Mon, 08 Jan 2024-11:19 am,

2024ലെ സിനിമ അവാർഡുകൾക്ക് തുടക്കമിട്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാരം. നാല് പ്രധാന അവാർഡുകൾ നേടി ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺഹെയ്മർ അവാർഡുകൾ വാരി കൂട്ടി. പ്രധാന ഗോൾൻ പുരസ്കാര ജേതാക്കൾ ആരെല്ലമെന്ന് പരിശോധിക്കാം

മികച്ച നടൻ - കിലിയൻ മർഫി, ചിത്രം ഓപ്പൺഹെയ്മർ

മികച്ച സംവിധായകൻ - ക്രിസ്റ്റഫർ നോളൻ, ചിത്രം ഓപ്പൺഹെയ്മർ

മികച്ച സഹനടൻ - റോബർട്ട് ഡൌണി ജൂനിയർ, ചിത്രം ഓപ്പൺഹെയ്മർ

 

മികച്ച ഹൃസ്വ പരമ്പര - സീവെൻ യേൺ, പരമ്പരിയുടെ പേര് ബീഫ്. ഹൃസ്വ പരമ്പര മികച്ച നടി - അലി വോങ്, പരമ്പരിയുടെ പേര് ബീഫ്

ടെലിവിഷൻ പരമ്പരയിലെ മികച്ച നടൻ - കീറൻ കൾക്കിൻ, പരമ്പരയുടെ പേര് സസ്സെഷ്യൻ. ടെലിവിഷൻ പരമ്പരയിലെ മികച്ച സഹനടി - മാത്യൂ മക്ഫെയ്ഡൻ, പരമ്പരയുടെ പേര് സസ്സെഷ്യൻ

 

മികച്ച ഇംഗ്ലീഷ് ഇതര ഭാഷ ചിത്രം - അനാട്ടമി ഓഫ് എ ഫോൾ. മികച്ച തിരക്കഥ - ജെസ്റ്റിൻ ട്രൈറ്റ്, ആർതുർ ഹരാരി, ചിത്രം അനാട്ടമി ഓഫ് എ ഫാൾ

 

മികച്ച നടി - എമ സ്റ്റോൺ, ചിത്രം പുവർ തിങ്സ്, മികച്ച അനിമേഷൻ ചിത്രം- ദി ബോയി ആൻഡ് ദി ഹെറോൺ. ടെലിവിഷൻ പരമ്പരയിലെ മികച്ച നടി- അയോ എഡെബിരി, പരമ്പരയുടെ പേര് ദി ബെയർ

 

ടെലിവിഷനിലെ മികച്ച സ്റ്റാൻഡ്-അപ്പ് കോമഡി - റിക്കി ഗെർവായിസ്, പരിപാടിയുടെ പേര് റിക്കി ഗെർവായിസ് അർമഗെഡ്ഡോൺ. മികച്ച ടെലിവിഷൻ പരമ്പര (മ്യൂസിക്കൽ കോമഡി വിഭാഗം) - ദി ബെയർ, സംവിധാനം- ജെറെമി അലെൻ വൈറ്റ്

ടെലിവിഷൻ പരമ്പരയിലെ മികച്ച സഹനടി- എലിസബെത്ത് ഡെബിക്കി, പരമ്പരയുടെ പേര് - ദി ക്രൌൺ.  മികച്ച സഹനടി- ഡെവിൻ ജോയി റാൻഡോൽഫ്, ചിത്രം ദി ഹോൾഡോവേഴ്സ്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link