Shani Nakshatra Parivartan: ശനിയുടെ നക്ഷത്രമാറ്റത്തിലൂടെ ഈ രാശിക്കാരുടെ സമയം തെളിഞ്ഞു ഒപ്പം വൻ നേട്ടങ്ങളും!

Sat, 13 Apr 2024-11:33 am,

Shani Nakshatra Transit: ശനി ഏപ്രിൽ 6 ന് നക്ഷത്രമാറ്റം നടത്തിയിരിക്കുകയാണ്.  അതിലൂടെ ആർക്കൊക്കെ എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാകുമെന്ന് അറിയാം

Shani In Purva Bhadrapada Nakshatra: ജ്യോതിഷ ശാസ്ത്രത്തിൽ നവഗ്രഹങ്ങളിൽ ഏറ്റവും മഹത്വപൂർവ്വമായി കണക്കാക്കുന്ന ഒരു ഗ്രഹമാണ് ശനി എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ

ശനി ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ്.  ഒപ്പം ജാതകർക്ക് അവരുടെ കർമ്മങ്ങൾക്കനുസരിച്ചു ഫലം നൽകുന്ന ഗ്രഹം കൂടിയാണ്.  ശനി ഒരു നിശ്ചിത സമയത്തിന് ശേഷമാണ് രാശിമാറ്റുന്നത്. രാശിമാറുന്നതിന് പുറമെ ശനി നക്ഷത്രവും മാറ്റാറുണ്ട്

ശനി നിലവിൽ പൂരുരുട്ടാതി നക്ഷത്രത്തിലാണ്.  ഒക്ടോബർ 3 വരെ ഇവിടെ തുടരും.  ശനിയുടെ നക്ഷത്ര മാറ്റം ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും. ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ രാശിമാറ്റം ഗുണങ്ങൾ നൽകുന്നതെന്ന് നോക്കാം...

 

ജ്യോതിഷമനുസരിച്ച് നക്ഷത്രങ്ങളിൽ 25 മത്തെ നക്ഷത്രമാണ് പൂരുരുട്ടാതി നക്ഷത്രം. ഈ നക്ഷത്രത്തിന്റെ അധിപൻ വ്യാഴമാണ്. ശനിയെ നീതിയുടെ ദേവനായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ശനിയുടെ രാശിമാറ്റമോ നക്ഷത്ര മാറ്റമോ എല്ലാ രാശിക്കാരെയും ബാധിക്കും

ശനിയുടെ നക്ഷത്ര മാറ്റം ഇന്നുമുതൽ ചില രാശിക്കാരുടെ ജീവിതം മാറ്റിമറിക്കും. ഇവരിൽ ശനിയുടെ അനുഗ്രഹമുണ്ടാകും.  ആ രാശികൾ ഏതൊക്കെ അറിയാം...

 

മേടം (Aries): പൂരുരുട്ടാതി നക്ഷത്രത്തിലേക്കുള്ള ശനിയുടെ പ്രവേശനം മേട രാശിക്കാർക്ക് ദാമ്പത്യ ജീവിതത്തിൽ സന്തോഷം നൽകും. ഇവർക്ക് ഈ സമയം ഭർതൃ വീട്ടിൽ നിന്നും ചില സന്തോഷ വാർത്തകൾ ലഭിക്കാം. സമ്പത്ത് വർദ്ധിക്കാൻ സാധ്യത, ബിസിനസ് ചെയ്യുന്നവർക്ക് പൂർവ്വിക സ്വത്തുക്കളിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടാകും, സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ആശ്വാസം ഉണ്ടാകും.

കന്നി (Virgo):  ശനിയുടെ നക്ഷത്ര മാറ്റം ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, എല്ലാ പ്രശ്നങ്ങളിൽ നിന്നും ആശ്വാസം, ഏത് ജോലിയിലും പങ്കാളിയിൽ നിന്ന് പിന്തുണ ലഭിക്കും,  ഈ മാസം അവസാനത്തോടെ പുതിയ ബിസിനസ് തുടങ്ങാൻ സാധ്യത, അതിൽ ഇരട്ടി ലാഭം ഉണ്ടാകാം. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും.

ധനു (Sagittarius):  ശനിയുടെ നക്ഷത്രമാറ്റം ധനു രാശിക്കാർക്കും വളരെയധികം ഗുണം നൽകും. കച്ചവടം ചെയ്യുന്നവർക്ക് ലാഭം ഉണ്ടാകും, എല്ലാ ജോലികളിലും വിജയമുണ്ടാകും,  കർമ്മരംഗത്ത് പുരോഗതി ഒപ്പം ശനിയുടെ അനുഗ്രഹവും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link