Rahu Nakshathra Gochar: ജൂലൈ 5 മുതൽ ഈ 5 രാശിക്കാർക്ക് സുവർണ്ണകാലം!
മനുഷ്യരിലെ പുരോഗതിക്കും മാനസിക സ്ഥിരതയ്ക്കും ഗ്രഹങ്ങളുടെ സ്വാധീനം വളരെ പ്രധാനമാണ്. 2024 ജൂലൈ 5 ന് രാഹു ഉതൃട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കും. ഇതിലൂടെ ഈ 5 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.
ഒൻപത് ഗ്രഹങ്ങളിൽ രാഹുവും കേതുവും നിഴൽ ഗ്രഹങ്ങൾ ആണെങ്കിലും രാശികളിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്.
ജാതകത്തിൽ ഈ രണ്ട് ഗ്രഹങ്ങളും എല്ലായ്പ്പോഴും എതിർ ദിശയിലാണ് നിലകൊള്ളുന്നത്. വേദ ജ്യോതിഷമനുസരിച്ച് രാഹു അശുഭകരമായ ഒരു ഗ്രഹം മാത്രമല്ല അതിൻ്റെ സ്വാധീനം ജീവിതത്തിൽ നല്ല മാറ്റങ്ങലും കൊണ്ടുവരും.
മനുഷ്യരുടെ മനസ്സിനെയാണ് രാഹുവിന്റെ പ്രഭാവം കൂടുതൽ സ്വാധീനിക്കുന്നത്. മനുഷ്യരിൽ പുരോഗതി, മതപരമായ ചായ്‌വ്, നയതന്ത്രം, എഞ്ചിനീയറിംഗ്, ഇൻ്റർനെറ്റ്, മൊബൈൽ, ബഹിരാകാശം, പൈലറ്റ് മുതലായവയുടെ ഭരണ ഗ്രഹമാണ് രാഹു എന്നുവേണമെങ്കിലും പറയാം.
രാഹു തൻ്റെ രാശി മാറ്റാൻ പോകുകയാണ്. 2024 ജൂലൈ 5 ന് വൈകുന്നേരം 6:09 ന് രാഹു ഉതൃട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കും.
ഇത് എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും 5 രാശിക്കാർക്കാണ് ഇതിൻ്റെ ഗുണം കൂടുതൽ ലഭിക്കുന്നത്. ആ 5 രാശികൾ ഏതൊക്കെയാണെന്ന് അറിയാം...
മേടം (Aries): രാഹുവിൻ്റെ അനുഗ്രഹത്താൽ മാനസിക ദൗർബല്യം നീങ്ങി കഠിനാധ്വാനം ചെയ്യാനുള്ള ധൈര്യം ഇവർക്ക് ലഭിക്കും. ശ്രദ്ധാപൂർവം ആലോചിച്ച ശേഷം ചെയ്യുന്ന ജോലികളിൽ വിജയം കൈവരിക്കും, പണത്തിൻ്റെ ഒഴുക്ക് വർദ്ധിക്കും, ജോലി ചെയ്യുന്നവരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾക്ക് സാധ്യത
മിഥുനം (Gemini): രാഹുവിന്റെ നക്ഷത്ര മാറ്റം ഇവർക്ക് അനുകൂലമായിരിക്കും. വിദ്യാർത്ഥികളുടെ കരിയറിൽ പുരോഗതി, മത്സര പരീക്ഷകളിൽ വിജയസാധ്യത, ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് ലാഭം നേടാൻ കഴിയും, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും
ചിങ്ങം (Leo): രാഹുവിൻ്റെ രാശിലാട്ടം ഇവരുദ്ധേ ജീവിതത്തിൽ ധാരാളം മാറ്റങ്ങളുണ്ടാക്കും. നിങ്ങളുടെ സ്ഥാനം, പ്രശസ്തി, സാമൂഹിക പദവി എന്നിവയിൽ കാര്യമായ മാറ്റത്തിന് സാധ്യത, രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകൾക്ക് അധികാരത്തിലും ഭരണത്തിലും പങ്കാളികളാകാം
തുലാം (Libra): ഈ രാശിക്കാരുടെ ജീവിതത്തിൽ രാഹുവിൻ്റെ അനുകൂല സ്വാധീനം കാരണം പുരോഗതിയുടെ പുതിയ പാതകൾ തെളിയും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കപ്പെടാൻ സാധ്യത, പങ്കാളിത്ത ബിസിനസിൽ ലാഭമുണ്ടാകും, ഓഫീസ് അന്തരീക്ഷം അനുകൂലവും ഉൽപ്പാദനക്ഷമവുമായിരിക്കും, വിദ്യാർത്ഥികളുടെ പ്രോജക്ടുകൾ അഭിനന്ദിക്കപ്പെടും
മകരം (Capricorn): രാഹുവിന്റെ നക്ഷത്രമാറ്റം ഇവരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും. രാഹുവിൻ്റെ സ്വാധീനം മനസ്സിൻ്റെ അസ്വസ്ഥതകൾ അവസാനിപ്പിക്കും, ജോലിയിൽ താൽപ്പര്യമുണ്ടാകും, സർഗ്ഗാത്മകതയും കഴിവുകളും വർദ്ധിക്കും, സാമ്പത്തിക വശം ശക്തമാകും, മുടങ്ങിക്കിടന്ന ജോലികൾ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും പിന്തുണയോടെ പൂർത്തിയാക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)