Good and Bad Day: ശുഭകാര്യങ്ങൾക്ക് മികച്ച ദിനം ഏത്? ജ്യോതിഷം പറയുന്നത്

Sun, 03 Dec 2023-12:19 pm,

ഞായര്‍ (Sunday)

സൂര്യന് ഏറെ കൽപിച്ചിരിക്കുന്ന ദിവസമാണ് ഞായറാഴ്ച. ഞായറാഴ്ച പൊതുവെ എല്ലാത്തിനും ഉത്തമ ദിവസമാണ്. ഔഷധസേവ തുടങ്ങാനും വിദ്യാരംഭത്തിനും ഉചിതമായ ദിവസമാണ്. രാജ്യാഭിഷേകം, വിവാഹം, യാത്ര, പൂജ, ഔഷധസേവ, യുദ്ധാരംഭം , അഗ്നി സംബന്ധിച്ച കാര്യങ്ങൾ, സ്വര്‍ണത്തിന്‍റെ ക്രയവിക്രയങ്ങൾ ഇവയ്ക്ക് ഈ ദിവസം ഉത്തമമാണ്.  ശിവ പ്രീതിക്കും പ്രാര്‍ത്ഥനയ്ക്കും അനുയോജ്യമായ ദിവസം കൂടിയാണിത്. പ്രണയം ആരംഭിക്കാൻ പറ്റിയ ദിനമല്ല. ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഉത്തമമാണ് . യാത്രയയപ്പ് , ഗൃഹമാറ്റം എന്നിവ കഴിവതും ഒഴിവാക്കുക.  ഞായറാഴ്ച ദിവസം പടിഞ്ഞാറ് ഭാഗത്തേക്കുള്ള യാത്ര ഒഴിവാക്കുക

തിങ്കളാഴ്ച (Monday) 

തിങ്കളാഴ്ച  ദിവസത്തിന്‍റെ യുടെ അധിപൻ ചന്ദ്രനാണ്. ഈ ദിവസത്തിൽ ആരംഭിക്കുന്ന ഏതുകാര്യത്തിനും ക്ഷിപ്രഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം.  പുതിയ വാഹനം,  വസ്ത്രങ്ങൾ എന്നിവ വാങ്ങാനും യാത്ര ആരംഭിക്കാനും  അനുയോജ്യമായ ദിവസമാണ്. പുതിയ ജോലിയിൽ പ്രവേശിക്കാനും വ്യവസായം ആരംഭിക്കാനും പറ്റിയ ദിവസമല്ല. കിഴക്കു ഭാഗത്തേക്ക് യാത്ര ഒഴിവാക്കുന്നതാണ് ഉചിതം. ഭഗവാൻ ശിവനെ പ്രാർഥിച്ചുകൊണ്ട് എല്ലാ കാര്യങ്ങളും ആരംഭിക്കുന്നത് ഉത്തമമാണ്. അന്നേദിവസം വെള്ള നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതു ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങൾ ധരിയ്ക്കുന്നത് കഴിവതും ഒഴിവാക്കുക 

 ചൊവ്വ  (Tuesday)

ഭൂമി ഇടപാടുകൾക്കും ഔഷധസേവക്കും ശാസ്ത്രസാങ്കേതിക പ്രവർത്തനങ്ങൾക്കും ഉത്തമമായ ദിനമാണ് ചൊവ്വാഴ്ച. അന്നേദിവസം ഭഗവതിയെയും സുബ്രഹ്മണ്യനെയും പ്രാർഥിക്കുന്നതിനോടൊപ്പം ഹനുമാൻ സ്വാമിയെ പൂജിക്കുന്നത് ശ്രേഷ്ഠമാണ്‌. ചുവപ്പ് നിറത്തിനു പ്രാധാന്യമുള്ള ഈ ദിനത്തിൽ നീല നിറത്തിലുള്ള വസ്ത്രധാരണം ഒഴിവാക്കുക. വടക്കു ദിക്കിലേക്കുള്ള യാത്രകൾ ഒഴിവാക്കുക. പവിഴം സ്വര്‍ണം എന്നിവയുടെ ക്രയ വിക്രയങ്ങൾക്ക് ഈ ദിവസം ഉചിതമാണ്. 

ബുധന്‍ (Wednesday)     ബുധഗ്രഹത്തിന് പ്രാധാന്യമുള്ള ദിവസമാണിത്. സാമ്പത്തിക ഇടപാടുകൾക്കും വിനോദപരിപാടികൾക്കും ഏറ്റവും  യോജിച്ച  ദിനമാണ് എന്ന് പറയാം. ചെറു യാത്രകൾ, കലാകായിക പ്രവർത്തനങ്ങൾ, സമ്പാദ്യ നിക്ഷേപങ്ങൾ തുടങ്ങാനും ഉത്തമമാണ്.   തൊഴിൽ, മെഡിക്കൽ സംബന്ധമായ പഠനങ്ങൾ ആരംഭിക്കാൻ ഏറ്റവും ഉത്തമമായ ദിനമാണ്. കടബാധ്യതകൾ തീർക്കാന്‍ ബുധനാഴ്ച ഒട്ടും ഉചിതമല്ല.  പുതിയ ജോലിയിൽ പ്രവേശിക്കാനും ഈ ദിനം ശുഭമല്ല. പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഉത്തമം. മഹാവിഷ്ണുവിനേയും നവഗ്രഹങ്ങളിലെ ബുധനേയും പ്രാര്‍ത്ഥിച്ചതിനു ശേഷം  ദിവസം ആരംഭിക്കുക. 

വ്യാഴം  (Thursday) 

 വ്യാഴ ഗ്രഹത്തിന്  ആനുകൂല്യമുള്ള ദിനമാണിത്. സൗഭാഗ്യകാരകനാണ് വ്യാഴം. അതിനാൽ വിലപിടിപ്പുള്ളതും അമൂല്യവുമായ വസ്തുക്കൾ വാങ്ങുന്നതിനും നിക്ഷേപങ്ങൾ നടത്താനുമുള്ള ഉത്തമദിനമായി വ്യാഴത്തെ കണക്കാക്കാം. വിവാഹ ഒരുക്കങ്ങൾ തുടങ്ങാൻ പറ്റിയ ദിനമാണ് . മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഭാഗ്യംനല്‍കും. കഴിവതും ലഹരി ,മത്സ്യമാംസാദികൾ ഈ ദിവസം ഒഴിവാക്കുക. 

വെള്ളി  (Friday) 

 ശുക്രന് പ്രാധാന്യമുള്ള ദിനമാണ് വെള്ളിയാഴ്ച. കൊടുക്കൽ വാങ്ങലുകൾ, പുതിയ ബന്ധം ആരംഭിക്കൽ എന്നിവയ്ക്ക് ഉചിതമായ ദിനമാണ്. എന്നാൽ ഈ ദിവസം കടം കൊടുക്കുകയും വാങ്ങുകയും ചെയ്യരുത്. വെള്ള, ചുവപ്പ്, പിങ്ക്‌ എന്നിവയിലേതെങ്കിലും നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഉചിതമാണ്. 

ശനി  (Saturday)

 ശനി അധിപനായിട്ടുള്ള ദിവസമാണിത്.  ശനിയാഴ്ച ആരംഭിക്കുന്ന ശുഭകാര്യങ്ങൾ ദീർഘകാല ഫലം നൽകുന്നവയാണ്. വിവാഹം, ഗൃഹപ്രവേശം, ദാനം, പുതിയ ജോലിയിൽ പ്രവേശിക്കാല്‍ എന്നിവയ്ക്ക് വളരെ അനുകൂലമായ ദിവസമാണിത്. കോടതി നടപടികൾ , മരുന്ന് സംബന്ധമായ കാര്യങ്ങൾ എന്നിവയ്ക്ക് ഈ ദിനം നല്ലതല്ല. ഇരുമ്പുസാധനകൾ വാങ്ങുവാനോ വിൽക്കുവാനോ പാടില്ല. കറുപ്പ്, നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം. ഈ ദിവസം കുബേരനും പ്രാധാന്യമുള്ളതിനാൽ കുബേരഭജനത്തിനു ശേഷം കാര്യങ്ങൾ ആരംഭിക്കുന്നത് ഏറെ ഉത്തമമാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link