Rahu Ketu Transit: രാഹു-കേതു ചലനം; ഒക്ടോബർ 30 മുതൽ ഇവരുടെ നല്ല ദിവസങ്ങൾ തുടങ്ങും
ഒക്‌ടോബർ 30ന് രാഹു മീനരാശിയിൽ പ്രവേശിക്കുമ്പോൾ കേതു കന്നിരാശിയിൽ പ്രവേശിക്കും. രാഹു-കേതുക്കളുടെ ഈ സഞ്ചാരം ചില രാശിക്കാർക്കും ഭാഗ്യം ഉണ്ടാക്കും.
മേടം: രാഹു-കേതുവിന്റെ ഈ സംക്രമണം മേടം രാശിക്കാർക്ക് വളരെ ശുഭകരമാണ്. കാര്യവിജയം നേടാൻ നിങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടതില്ല. ബിസിനസ്സുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകളും നിങ്ങൾക്ക് ലഭിച്ചേക്കാം. കുടുംബത്തിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകും. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. നിങ്ങൾക്ക് ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാം.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഈ കാലയളവിൽ ഭാഗ്യം ലഭിക്കും. ബിസിനസിൽ നല്ല പുരോഗതിയുണ്ടാകും. വിദ്യാർത്ഥികൾക്ക് ഇത് ശുഭകരമായ സമയമാണ്. അതേസമയം പണമൊഴുക്കിനും സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുകയും കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കുകയും ചെയ്യുക.
തുലാം: രാഹു-കേതുക്കളുടെ രാശിമാറ്റം തുലാം രാശിക്കാർക്ക് ശുഭകരമാണ്. ജീവിതത്തിൽ വന്നിരുന്ന തടസ്സങ്ങൾ നീങ്ങി തുടങ്ങും. കുടുംബാംഗങ്ങളിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായി സമാധാനപരമായ നിമിഷങ്ങൾ ചെലവഴിക്കും. ആരോഗ്യം നന്നായി കാണപ്പെടുന്നു.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)