Habits for good sleep: ഉറക്കത്തിൽ ഉഴപ്പല്ലേ.... നല്ല ഉറക്കത്തിന് ഇവ ശീലമാക്കാം

ഉറങ്ങുന്നതിന് നിശ്ചിത സമയം ശീലമാക്കുക. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുന്നതും സമ്മര്‍ദ്ദം കുറയ്ക്കുകയും മാനസിക ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

പുസ്തക വായന, ചെറു ചൂട് വെള്ളത്തിലെ കുളി, യോഗ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ നിങ്ങളുടെ മനസ്സിനെ സുഖപ്പെടുത്തുകയും ശരീരത്തെ ഉറക്കത്തിനായി സജ്ജമാക്കുകയും ചെയ്യാം.

ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാം. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ശരീരത്തിലെ മെലറ്റോണിന്റെ അളവ് കുറയ്ക്കുന്നു.
അത്താഴ സമയത്ത് കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ലഘുവായ ഭക്ഷണം ഉറക്കത്തിന് സഹായിക്കും.
സുഖ പ്രദമായ വസ്ത്രം ധരിക്കുക. ഇവ ഗുണ നിലവാരമുള്ള ഉറക്കം ഉറപ്പാക്കുന്നു.
ഉറക്കത്തിന് നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കുക. മുറി ഇരുണ്ടതും ശാന്തവുമായിരിക്കണം. സുഖപ്രദമായ താപനില ഉറപ്പാക്കുക.