BSNL ഉപഭോക്താക്കൾക്കിതാ ഒരു Good news.. 4 ജി സേവനം ഉടൻ ആരംഭിക്കും

Fri, 20 Nov 2020-4:52 pm,

രാജ്യത്തുടനീളം 4 ജി നെറ്റ്‌വർക്ക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ ടെലികോം വകുപ്പിന് അയച്ചതായി ബി‌എസ്‌എൻ‌എൽ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട്ചെയ്തിട്ടുണ്ട്.   എന്നാൽ 4 ജി സേവനം ആരംഭിക്കുന്നതിനുള്ള സമയപരിധി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലഭിക്കുന്ന വിവരം അനുസരിച്ച് 4 ജി സേവനം ആരംഭിക്കാനുള്ള proposal ഉടൻ തന്നെ എംപവേർഡ് ടെക്നിക്കൽ ഗ്രൂപ്പിന് മുന്നിൽ സമർപ്പിക്കുമെന്നാണ്. അവിടന്ന് അംഗീകാരം ലഭിച്ചാൽ മാത്രമേ സേവനം ആരംഭിക്കൂ.

ഇതിനിടയിൽ ബിഎസ്എൻഎൽ ജീവനക്കാരും ഉദ്യോഗസ്ഥരും 4 ജി സേവനം ഏർപ്പെടുത്താൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ തുടങ്ങി. സർക്കാർ ടെലികോം കമ്പനിയെ രക്ഷിക്കാൻ ശ്രമിച്ചില്ലെങ്കിൽ നവംബർ 26 മുതൽ യൂണിയൻ ധർണയ്ക്ക് ആഹ്വാനം ചെയ്യുമെന്ന് എട്ട് സംഘടനകൾ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബി‌എസ്‌എൻ‌എൽ നെറ്റ്‌വർക്ക് ശൃംഖലയുണ്ടെന്നത് ശ്രദ്ധേയമാണ്. ഇതൊക്കെയാണെങ്കിലും ബി‌എസ്‌എൻ‌എൽ ഇപ്പോഴും 2 ജി, 3 ജി സേവനങ്ങൾ മാത്രമാണ് നൽകുന്നത്. സ്വകാര്യ കമ്പനികൾക്ക് ഉപയോഗമുണ്ടാകുന്നതിന് വേണ്ടി മാത്രമാണ് സർക്കാർ ടെലികോം കമ്പനികളെ നശിപ്പിക്കുന്നതെന്നാണ് ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നത്.  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link