Sbi free accidental cover: എസ്.ബി.ഐ റൂപേ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന എല്ലാവർക്കും ഒരു വമ്പൻ ആനുകൂല്യം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ്‌ബിഐ) റുപേ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന എല്ലാ ജൻ ധൻ അക്കൗണ്ട് ഉടമകൾക്കും രണ്ട് ലക്ഷം രൂപ വരെ സൗജന്യ അപകട ഇൻഷുറൻസ് പരിരക്ഷ.
ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് അപകട ഇൻഷുറൻസ്, വാങ്ങൽ പരിരക്ഷ കവർ എന്നിവ ഉൾപ്പെടെയുള്ള വിവിധ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്.
ജൻ ധൻ അക്കൗണ്ട് ഉള്ളവർക്ക് ബാങ്കിൽ നിന്ന് ഒരു റുപേ ജൻധൻ യോജന കാർഡ് ലഭിക്കും. 2018 ഓഗസ്റ്റ് 28 വരെ തുറന്ന ജൻ ധൻ അക്കൗണ്ടുകളിൽ ഇഷ്യു ചെയ്യുന്ന റുപേ കാർഡുകൾക്ക് ഒരു ലക്ഷം രൂപ ഇൻഷുറൻസ് ലഭിക്കും. 2018 ഓഗസ്റ്റ് 28 ന് ശേഷം നൽകുന്ന റൂപേ കാർഡുകൾക്ക് രണ്ട് ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും
റൂപേ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് അപകട തീയതിക്ക് 90 ദിവസത്തിനുള്ളിൽ ജൻ ധൻ Account ഉടമകൾ ഏതെങ്കിലും വിജയകരമായ പണമിടപാട് നടത്തിയിട്ടുണ്ടെങ്കിൽ അവർ ഇൻഷുറൻസ് അനുകൂല്യത്തിന് അർഹരാണ്