Google New Office: ഗൂഗിളിന്‍റെ പുതിയ ഓഫീസ് ന്യൂയോർക്കില്‍, വില വെറും 15,500 കോടി രൂപ, ചിത്രങ്ങള്‍ കാണാം

Wed, 22 Sep 2021-10:56 pm,

മാൻഹട്ടനിലെ  Saint John's terminal building in Hudson square ആണ് ഗൂഗിള്‍ വാങ്ങാന്‍ പദ്ധതിയിടുന്നത്. കമ്പനിയുടെ CFO റൂത്ത് പൊറാട്ട് (Ruth Porat) ഒരു ബ്ലോഗിൽ ഈ കെട്ടിടം  കമ്പനിയുടെ  "serve as the anchor" ആണെന്നാണ് അഭിപ്രായപ്പെട്ടത്. 

ഗൂഗിൾ ഇതിനോടകം  ഈ കെട്ടിടം പാട്ടത്തിനെടുത്തിരിയ്ക്കുകയാണ്. ഇപ്പോൾ  ഈ കെട്ടിടം   2.1 ബില്യൺ ഡോളറിന് വാങ്ങാൻ പദ്ധതിയിടുകയുമാണ്  ഗൂഗിള്‍.  നഗരം  കോവിഡിനെ അതിജീവിക്കുന്ന അവസരത്തിലാണ്  ഈ കരാർ നടക്കുന്നത് എന്നത്   ന്യൂയോർക്കിന് പ്രതീക്ഷയേകുന്നു.  മാൻഹട്ടനിൽ ഗൂഗിളിന് മറ്റൊരു വലിയ കെട്ടിടം സ്വന്തമായുണ്ട്‌.  

 

പുതിയ കെട്ടിടം  സ്വന്തമാവുന്നതോടെ  Work Form Home അവസാനിക്കുകയാണ്.    ഒരു പുതിയ ഓഫീസ് കെട്ടിടം വാങ്ങുന്നതോടെ വിദൂരത്തുള്ള ജീവനക്കാരെയും  ഓഫീസിലേക്ക് തിരികെ വിളിക്കാനാണ്  ഗൂഗിൾ പദ്ധതിയിടുന്നത്.

Wall Street Journal, പറയുന്നതനുസരിച്ച്  കോവിഡ് -19  മഹാമാരി ആരംഭിച്ചതിന് ശേഷം അമേരിക്കയില്‍ നടക്കുന്ന  ഏറ്റവും വലിയ   purchase ആണ് ഇത്. 

 

Google അവരുടെ  "back to office" തീയതികൾ ജനുവരിയിലേക്ക് മാറ്റിവച്ചിരുന്നു.  വീണ്ടും തുറന്നതിനു ശേഷവും 20% ജീവനക്കാർ ടെലികമ്മ്യൂട്ടിംഗ്  വഴി തങ്ങളുടെ ജോലി  തുടരുമെന്നാണ്  കമ്പനി പ്രതീക്ഷിക്കുന്നതെന്ന്  സിഇഒ  മുന്‍പ് സൂചിപ്പിച്ചിരുന്നു

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link