Gopi Sundar: ജോലിയും കൂലിയും ഇല്ലാത്തവർക്കായി ഈ ചിത്രം സമർപ്പിക്കുന്നു..! മയോനിയെ വാരിപ്പുണർന്ന് ഗോപി സുന്ദർ
ജോലിയും കൂലിയും ഇല്ലാത്ത മറ്റുള്ളവരുടെ ജീവിതത്തിലേക്ക് വിരൽ ചൂണ്ടുന്നവർക്ക് വേണ്ടി ഈ ചിത്രം സമർപ്പിക്കുന്നു എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ഇരുവരും സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇരുവരും പങ്കുവെച്ച ചിത്രങ്ങളും ഏറെ ചർച്ചയായിരുന്നു.
"ഞാൻ പ്രണയിക്കുന്ന വ്യക്തിയുമായുള്ള ചില സന്തോഷ നിമിഷങ്ങൾ, എന്നെ പ്രണയവും ജീവിതവും എന്തെന്ന് പഠിപ്പിച്ചയാൾ" എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ചിത്രങ്ങൾ വളരെ പെട്ടെന്നാണ് വൈറൽ ആയത്.
ഇരുവരും തന്ത്രപരമായി ഇൻസ്ററഗ്രാം കമ്മന്റ് ബോക്സ് ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്.
വിവാഹിതനായ ഗോപി സുന്ദറിന്റെ ആദ്യ പ്രണയം ഗായികയായ അഭയ ഹിരൺമയിക്കൊപ്പം ആയിരുന്നു.
ആ ബന്ധം അവസാനിപ്പിച്ച ശേഷം ഗായികയും നടൻ ബാലയുടെ ആദ്യ ഭാര്യയുമായ അമൃത സുരേഷുമായിട്ടായിരുന്നു പിന്നീട് പ്രണയം.
ഇരുവരും വിവാഹിതരായി എന്ന തരത്തിലും വാർത്തകള് പ്രചരിച്ചിരുന്നു.