Guidelines for International passengers:വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കായി പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

Sat, 20 Feb 2021-1:22 am,

യാത്രയ്ക്ക് മുമ്പ് 14 ദിവസത്തെ ട്രാവൽ ഹിസ്റ്ററി  (Travel History) കാണിക്കുന്ന സെൽഫ് ഡിക്ലറേഷൻ ഫോം  (Self Declaration form) ഓൺലൈനായി സമർപ്പിക്കുന്നതോടൊപ്പം എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്  RT-PCR പരിശോധന നടത്തുകയും വേണം. കൂടാതെ, ഇന്ത്യയിൽ എത്തിക്കഴിഞ്ഞാൽ സ്വന്തം ചെലവിൽ ഒരിക്കൽകൂടി RT-PCR പരിശോധന നടത്തണം.

വിമാനത്താവളത്തിലെ  Covid പരിശോധനകളുടെ ഫലം നെഗറ്റീവ് ആണെങ്കിലും  യാത്രക്കാർക്ക് 7 ദിവസത്തേക്ക് ഹോം ക്വാറന്റൈൻ നടത്തി ഒരിക്കൽകൂടി പരിശോധന നടത്തി കോവിഡ് നെഗറ്റീവാണെന്ന് സ്ഥിരീകരിക്കണം. പോസിറ്റീവായാൽ നിർബന്ധമായും ക്വാറന്റൈൻ പൂർത്തിയാക്കുകയും ചികിത്സ പ്രൊട്ടോകോളുകൾക്ക് വിധേയമാവുകയും ചെയ്യണം.

യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് ഏറെ  ശ്രദ്ധ നല്‍കുന്നതാണ് നിയമങ്ങള്‍ എങ്കിലും  യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ വഴി ഇന്ത്യയിലേക്ക് എത്തുന്നവർക്കും പുതിയ മാർഗനിർദേശം ബാധകമാണ്. ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും തമ്മിൽ നേരിട്ടുള്ള ഫ്ലൈറ്റുകളില്ലാത്തതിനാല്‍, ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്ന മിക്ക യാത്രക്കാരും യൂറോപ്പിൽ നിന്നോ മിഡിൽ ഈസ്റ്റിൽനിന്നോ വിമാനം മാറിക്കയറിയാണ് ഇന്ത്യയിലേക്ക് എത്തുന്നത്.  

ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊച്ചി തുടങ്ങിയ അന്താരാഷ്ട്ര കേന്ദ്രങ്ങളിലൊന്നിൽ എത്തിയ ശേഷം ചെറിയ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക്, സ്വയം പ്രഖ്യാപന ഫോം  (Self Declaration form) പൂരിപ്പിക്കുമ്പോൾ അന്തിമ ലക്ഷ്യസ്ഥാനം നല്‍കേണ്ടത്  നിർബന്ധമാണ്. കൂടാതെ, ഇന്ത്യയ്ക്കുള്ളിൽ കണക്റ്റിംഗ് ഫ്ലൈറ്റ്  (Connecting Flight) എടുക്കുന്ന  അവസരത്തില്‍  രണ്ട് വിമാനങ്ങൾക്കിടയിൽ കുറഞ്ഞത് 6-8 മണിക്കൂർ ഇടവേള ഉണ്ടായിരിക്കണം .

വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കായി വിമാനക്കമ്പനികള്‍  പ്രത്യേക അറിയിപ്പുകള്‍ പുറത്തിറക്കി. യാത്രക്കാര്‍ പുറപ്പെടുന്നതിന് മുന്‍പ്  എയര്‍ സുവിധാ പോര്‍ട്ടലില്‍ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

www.newdelhiairport.in എന്ന വെബ്‍സൈറ്റ് വഴിയാണ് സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കേണ്ടത്. കഴിഞ്ഞ 14 ദിവസത്തിനിടെ നടത്തിയ മറ്റ് യാത്രകളുടെ വിവരങ്ങളും ഈ  ഡിക്ലറേഷനില്‍ നല്‍കണം. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതുകയും അത് പോര്‍ട്ടലില്‍ അപ്‍ലോഡ് ചെയ്യുകയും വേണം. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ എത്തിയ ശേഷം മോളിക്യൂലാര്‍ പരിശോധനയ്ക്ക്   വിധേയമാകണം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link