Astrology: ഗ്രഹങ്ങളുടെ രാശിമാറ്റവും സൂര്യഗ്രഹണവും; ഈ രാശിക്കാർ ജാഗ്രത പാലിക്കണം
ഒക്ടോബർ മാസം തുടങ്ങിക്കഴിഞ്ഞു. ഈ മാസം ഗ്രഹങ്ങളുടെ നക്ഷത്ര,രാശിമാറ്റങ്ങൾ സംഭവിക്കും. ഒക്ടോബറിൽ സൂര്യൻ തുലാം രാശിയിലും, ചൊവ്വ കർക്കടകം രാശിയിലും ബുധൻ തുലാം രാശിയിലും ശുക്രൻ വൃശ്ചിക രാശിയിലും സംക്രമിക്കും.
ഒക്ടോബറിലെ ഗ്രഹങ്ങളുടെ രാശിമാറ്റങ്ങളുടെ ഫലം 12 രാശികളിലും ഉണ്ടാകും. ജ്യോതിഷ പ്രകാരം ഒക്ടോബർ മാസം ചില രാശിക്കാർക്ക് ശുഭകരമായിരിക്കും. എന്നാൽ ചിലർ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഒക്ടോബറിൽ ഏതൊക്കെ രാശികൾ ശ്രദ്ധിക്കണമെന്ന് നോക്കാം.
കർക്കിടകം, ചിങ്ങം, വൃശ്ചികം രാശിക്കാർ ജാഗ്രത പാലിക്കണം. ഗ്രഹങ്ങളുടെ സ്ഥാനം ഈ രാശികൾക്ക് അനുകൂലമല്ല. കൂടാതെ മാസത്തിന്റെ തുടക്കത്തിൽ സൂര്യഗ്രഹണവും നടക്കുന്നു. ഇത് നെഗറ്റീവ് പ്രഭാവം ഉണ്ടാക്കും. ഈ മൂന്ന് രാശിക്കാർ സാമ്പത്തികവും മാനസികവും ശാരീരികവുമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാതിരിക്കുന്നതാണ് നല്ലത്. സംവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.
ഒക്ടോബർ 2, നാളെയാണ് സൂര്യഗ്രഹണം. ഇന്ത്യൻ സമയം അനുസരിച്ച്, സൂര്യഗ്രഹണം ഒക്ടോബർ 3 ന് രാത്രി 09:12 ന് ആരംഭിച്ച് ഒക്ടോബർ 3 ന് പുലർച്ചെ 03:17 ന് അവസാനിക്കും. ഇത് ഇന്ത്യയിൽ ദൃശ്യമാകില്ല.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.