Grah Gochar 2023: 25 മണിക്കൂറിനുള്ളിൽ ഈ ഗ്രഹങ്ങൾക്കുണ്ടാകുന്ന മാറ്റം ഇവർക്ക് നൽകും വൻ ധനലാഭം!

Wed, 11 Jan 2023-10:47 pm,

ജ്യോതിഷ കണക്കുകൂട്ടലുകൾ അനുസരിച്ച് 2023 ജനുവരി 13 ന് ഉച്ചയ്ക്ക് 12:07 ന് ചൊവ്വ ഇടവം രാശിയിൽ സംക്രമിക്കും. അതേസമയം ബുധൻ രാവിലെ 5.15 ന് ധനുരാശിയിൽ ഉദിക്കും. ഈ രണ്ട് ഗ്രഹങ്ങളുടെ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ നൽകുന്നതെന്ന് നമുക്കറിയാം...

മേടം:  ചൊവ്വയുടെ നേർരേഖയിലൂടെയുള്ള ചലനവും ധനു രാശിയിലെ ബുധന്റെ ഉദിയവും മേട രാശിക്കാർക്ക് അനുകൂല ഫലം നൽകും. ഇതിനിടയിൽ ഈ രാശിക്കാർക്കുണ്ടായിരുന്ന സാമ്പത്തിക ബുദ്ധിമുട്ട് മാറിക്കിട്ടും. ആരോഗ്യ കാര്യത്തിൽ പുരോഗതി ഉണ്ടാകും. ഇതോടൊപ്പം മറ്റു പല ഗുണങ്ങളും ഈ രാശിക്കാർക്ക് ലഭിക്കും.

കർക്കടകം:  ജ്യോതിഷ പ്രകാരം ഇരു ഗ്രഹങ്ങളുടെയും സ്ഥാനമാറ്റം കർക്കടക രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ സമയത്ത് ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും മുക്തി ലഭിക്കും. ജോലിസ്ഥലത്ത് ഈ സമയം ഇവർക്ക് അനുകൂലമായിരിക്കും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്കും ഈ സമയം അനുകൂലമാണ്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സമയം ശുഭകരവും ഫലപ്രദവുമാണ്. വിദേശപഠനത്തിന് പദ്ധതിയിടുന്ന വിദ്യാർത്ഥികൾ വിജയിക്കും.

 

ചിങ്ങം:  ചൊവ്വയുടെയും ബുധന്റെയും സംക്രമത്തിൽ നിന്നും ചിങ്ങ രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. ഈ സമയം ഇവർക്ക് അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സ്റ്റോക്ക് മാർക്കറ്റുമായി ബന്ധപ്പെട്ടവരുടെ ജീവിതത്തിൽ പുരോഗതിയുണ്ടാകും. ഓഫീസിൽ നിങ്ങൾക്ക് നല്ല സമയമായിരിക്കും. ഈ സമയത്ത് സഹപ്രവർത്തകരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സഹകരണം ഉണ്ടാകും. അമ്മയുമായുള്ള നിങ്ങളുടെ ബന്ധം ഒന്നുകൂടി മെച്ചപ്പെടും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link