വിവാഹവാര്‍ഷിക ദിനത്തില്‍ കൊച്ചുമകള്‍ നല്‍കിയ സര്‍പ്രൈസ് ചിത്രങ്ങള്‍!!
വിവാഹ വാര്‍ഷിക൦ ദാമ്പതികള്‍ക്കൊപ്പം ആഘോഷിക്കണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായി കൊച്ചുമകള്‍ അബിഗെയില്‍ ലിഡിക് പറയുന്നു.
മക്കളുടെയും കൊച്ചുമക്കളുടെയും സന്തോഷത്തിനായി എന്തും ചെയ്യാന്‍ തയാറായി ദമ്പതികള്‍ മാറിയതോടെയാണ് ഫോട്ടോഷൂട്ട് എന്ന ആശയ൦ ഉദിച്ചത്.
അബിഗെയില്‍ തന്നെയാണ് മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.
'ബിഹൈന്‍ഡ് ദ സീന്‍' വീഡിയോ ഷൂട്ട് ചെയ്തത് അബിഗെയിലിന്‍റെ ഭര്‍ത്താവും ബിസിനസ് പാര്‍ട്ണറുമായ ആന്‍ഡി ലിഡിക്കാണ്.
78 വയസുകാരിയായ ജിഞ്ചറും 83കാരനായ ജോര്‍ജ്ജിനും നാല് മക്കളാണുള്ളത്. നാല് മക്കളിലായി 18 കൊച്ചുമക്കളും അവരില്‍ 19 ചെറുമക്കളുമുണ്ട്.
26 വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗത്ത് കരോലിനയിലേക്ക് പോയ ദമ്പതികള്‍ വാര്‍ഷികം ആഘോഷിക്കാനായാണ് ന്യൂജെഴ്സിയിലേക്ക് മടങ്ങി വന്നത്.
സ്റ്റുഡിയോയുടെ സമീപ പ്രദേശങ്ങളില്‍ വച്ചാണ് ഫോട്ടോഷൂട്ട് നടന്നത്. ബ്രൈഡല്‍ സ്യൂട്ടും പൂക്കളും ഹെയര്‍ ആന്‍ഡ് മേക്കപ്പും ഒക്കെയായി അബിഗെയിലിന്‍റെ സുഹൃത്തുക്കളും ഉണ്ടായിരുന്നു.
ചിരിച്ചും സ്നേഹിച്ചും ചുംബിച്ചും ചേര്‍ന്ന് നില്‍ക്കുന്ന മുത്തച്ഛന്‍റെയും മുത്തശ്ശിയുടേയും ഫോട്ടോ കാണുമ്പോള്‍ തന്നെ ഉള്ളില്‍ സ്നേഹം നിറയുകയാണെന്നാണ് അബിഗെയില്‍ പറയുന്നത്.
ദാമ്പത്യജീവിതം അറുപത് വര്‍ഷ൦ പിന്നിട്ടിട്ടും അവരുടെ ചിരി ഒട്ടും മങ്ങിയിട്ടില്ല, കണ്ണിലെ പ്രണയവും...